LPG Prices Hike: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില വ‍ർധിപ്പിച്ചു; കൊച്ചിയിൽ കൂടിയത് ഇത്ര

Commercial LPG Price: ന്യൂഡൽഹിയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1,803 രൂപയായി. മുൻപ് 1,797 ആയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 1, 2025, 02:22 PM IST
  • വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കൊച്ചിയിൽ 1,812 രൂപയായി
  • ചെന്നൈയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1,965 രൂപയായി
LPG Prices Hike: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില വ‍ർധിപ്പിച്ചു; കൊച്ചിയിൽ കൂടിയത് ഇത്ര

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില വ‍ർധിപ്പിച്ചു. കൊച്ചിയിൽ 19 കിലോ​ഗ്രാം സിലിണ്ടറിന് ആറ് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കൊച്ചിയിൽ 1,812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1,806 രൂപയായിരുന്നു.

Add Zee News as a Preferred Source

​ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ചെന്നൈയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1,965 രൂപയായി. അഞ്ച് രൂപ 50 പൈസയാണ് വർധിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 20.5 രൂപ കുറച്ചിരുന്നു. ന്യൂഡൽഹിയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1,803 രൂപയായി. മുൻപ് 1,797 ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News