Kerala News: ഡയാലിസ് ചെയ്യാനുള്ള രോഗിയാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്

കൊച്ചി: രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ വഴിമുടക്കി ഇന്നോവ കാറിനെതിരെ എംവിഡിക്ക് പരാതി നൽകി ഡ്രൈവർ. ഇന്ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴയിൽ വച്ചാണ് സംഭവം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിന്റെ വഴിയാണ് ഇന്നോവ കാർ മുടക്കിയത്.
ഡയാലിസ് ചെയ്യാനുള്ള രോഗിയാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളും രോഗിക്ക് ഉണ്ടായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. നാല് മിനിറ്റോളം ഇന്നോവ വഴിമുടക്കിക്കൊണ്ട് മുന്നിൽ പാഞ്ഞുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റോങ് സൈഡ് കേറി ഓവർടേക്ക് ചെയ്ത് പോകേണ്ടി വന്നുവെന്നും ഡ്രൈവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ എംവിഡിക്ക് പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.