)
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരായ വനിതാ എസ്ഐമാരുടെ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി. പൊലീസ് ആസ്ഥാനത്തെ വുമൺ കംപ്ലൈൻ്റ് സെൽ അധ്യക്ഷയായ എസ്പി മെറിൻ ജോസഫായിരിക്കും പരാതി അന്വേഷിക്കുക. ഐപിഎസ് ഉദ്യോഗസ്ഥൻ മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് വനിതാ എസ്ഐമാരുടെ പരാതി. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിനായിരുന്നു ഇവർ പരാതി നൽകിയത്. പരാതിയിൽ മൊഴിയെടുത്ത ശേഷം അജിതാ ബീഗം ഡിജിപിക്ക് നൽകിയ ശുപാർശ പ്രകാരമാണ് നടപടി. പോഷ് നിയമപ്രകാരം അന്വേഷണം നടത്തണമെന്നായിരുന്നു ഡിഐജി ശുപാർശ ചെയ്തത്.
രണ്ട് വനിതാ എസ്ഐമാരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. ആഴ്ചകൾക്ക് മുൻപ് തന്നെ പരാതി നൽകിയിരുന്നു. പരാതിയിൽ അതീവ രഹസ്യമായി പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു. പരാതി നൽകിയ രണ്ട് പേരും അതിൽ ഉറച്ച് നിൽക്കുന്നതിനാലാണ് അവരുടെ മൊഴിയെടുത്ത ശേഷം പോഷ് നിയമപ്രകാരം അന്വേഷിക്കാൻ അജിതാ ബീഗം ശുപാർശ ചെയ്തത്.
കുറ്റാരോപിതന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തെക്കൻ ജില്ലകളിലൊന്നിൽ നേരത്തെ ഇദ്ദേഹം ജില്ലാ പൊലീസ് മേധാവിയായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് പൊലീസ് സേനയിൽ ഉയർന്ന സ്ഥാനത്തിരിക്കുന്നയാളാണ്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന സമയത്താണ് ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.