യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവ് കൂടിയായ മുഹമ്മദ് ഹാഷിം ആണ് സുരേഷ് ഗോപിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാഷിം. സുരേഷ് ഗോപിയും പുലിപ്പല്ല് മാല ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി. മാല എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവ് കൂടിയായ മുഹമ്മദ് ഹാഷിം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് മുഹമ്മദ് പരാതി നൽകിയിരിക്കുന്നത്. പുലിപ്പല്ല് കൊണ്ടുള്ള മാല ഉപയോഗിക്കുന്നത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ലംഘനമാണെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്.
അതേസമയം പുലിപ്പല്ല് മാല ഉപയോഗിച്ച കേസിൽ റാപ്പർ വേടനെ രണ്ട് ദിവസത്തെ വനംവകുപ്പ് കസ്റ്റഡിയിൽ വിട്ടു. മെയ് രണ്ടിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. രണ്ട് ദിവസമാണ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ തുടരുക. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 ആണ് വേടൻ എന്ന ഹിരൺദാസ് മുരളിയെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്.
വേടൻ ധരിച്ചിരിക്കുന്ന മാലയിൽ പുലിപ്പല്ല് ഉണ്ടെന്നും ഇതിൽ തെളിവെടുപ്പ് നടത്തണമെന്നുമാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും വനംകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടൽ, വനവിഭവം അനധികൃതമായി കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.