Kerala News: പ്രസവം നടന്നത് വീട്ടിൽ; കുഞ്ഞിന് നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് മാതാപിതാക്കൾ

Kerala News: പ്രസവം വീട്ടിൽ വെച്ച് നടന്നാൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കില്ലേ?

Written by - Zee Malayalam News Desk | Last Updated : Mar 7, 2025, 05:36 PM IST
  • വീട്ടിൽ പ്രസവം നടന്ന പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി.
  • ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയത്.
  • കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്.
  • നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
Kerala News: പ്രസവം നടന്നത് വീട്ടിൽ; കുഞ്ഞിന് നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് മാതാപിതാക്കൾ

കോഴിക്കോട്: പ്രസവം വീട്ടിൽ വെച്ച് നടന്നാൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് ലഭിക്കില്ലേ? വീട്ടിൽ പ്രസവം നടന്ന പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നൽകിയത്. കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. 

Add Zee News as a Preferred Source

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ആസ്നാ ജാസ്മിൻ ഗർഭകാലചികിത്സ തേടിയത്. ഒക്ടോബർ 28 പ്രസവ തീയതിയായി ആശുപത്രിയിൽ നിന്നും നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രസവവേ​ദന അനുഭവപ്പെടാത്തതിനാൽ ഇവർ വീട്ടിൽ തന്നെ തുടർന്നു. പിന്നീട് രണ്ടാം തീയതി രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും ഉടൻ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്.

കുഞ്ഞ് പുറത്ത് വന്ന ശേഷം ഷറാഫത്ത് പുറത്ത് പോയി ബ്ലേഡ് ​വാങ്ങി വരികയും അതുപയോ​ഗിച്ച് പൊക്കിൾക്കൊടി മുറിച്ചുമാറ്റുകയും ചെയ്തു. രണ്ടിന് രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ഉച്ചയ്ക്ക് രണ്ടോടെ കെ സ്മാർട്ട് വഴി ജനന സർട്ടിഫിക്കറ്റിനായ അപേക്ഷ നൽകിയെന്നും ഷറാഫത്ത് പറയുന്നു. നാല് ദിവസം കഴിഞ്ഞ് ആശാ വർക്കർ എത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, ഇതുവരെ ജനന സർട്ടിഫിക്കറ്റ് നൽകിയില്ല. ഇതോടെയാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.

​ഒരു സ്ത്രീ ​ഗർഭിണിയായാൽ അത് പൊതുജന ആരോ​ഗ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നിരിക്കെ ഇതൊന്നും ഇവർ പാലിച്ചിട്ടില്ലെന്നും മതിയായ രേഖകൾ ഇല്ലെന്നുമാണ് ആരോ​ഗ്യവകുപ്പ് പറയുന്നത്. പ്രസ്തുത തീയതിയിൽ പ്രസ്തുത വിലാസത്തിൽ പ്രസവം നടന്നതിന്റെ രേഖകൾ ഹാജരാക്കിയാൽ ജനന സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസ്സമില്ലെന്നും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News