Student Haircut Controversy: മുടിവെട്ടാത്തതിന് പുറത്ത് നിർത്തി; 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി

Student Haircut Controversy: ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി എത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 3, 2025, 05:20 PM IST
  • പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്താക്കിയെന്നാണ് പരാതി.
  • ഇന്ന് കട അവധിയായതിനാൽ നാളെ വെട്ടാമെന്ന് പറഞ്ഞെങ്കിലും അധികൃതർ കേട്ടില്ലെന്നാണ് പരാതി.
  • ഇതോടെ മഴ നനഞ്ഞാണ് കുട്ടികൾ സ്കൂളിന് പുറത്ത് നിന്നതെന്നും പരാതിയിൽ പറയുന്നു
Student Haircut Controversy: മുടിവെട്ടാത്തതിന് പുറത്ത് നിർത്തി; 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി

കൊല്ലം: മുടിവെട്ടാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തിയെന്ന് പരാതി. കൊല്ലത്താണ് സംഭവം. ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി എത്തിയത്. പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്താക്കിയെന്നാണ് പരാതി. 

Add Zee News as a Preferred Source

ഇന്ന് കട അവധിയായതിനാൽ നാളെ വെട്ടാമെന്ന് പറഞ്ഞെങ്കിലും അധികൃതർ കേട്ടില്ലെന്നാണ് പരാതി. ഇതോടെ മഴ നനഞ്ഞാണ് കുട്ടികൾ സ്കൂളിന് പുറത്ത് നിന്നതെന്നും പരാതിയിൽ പറയുന്നു. അതേസമയം, മുടി വെട്ടാത്തതിന് ആരേയും പുറത്താക്കിയില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. പകരം, സ്ഥിരമായി വൈകി വന്ന വിദ്യാർത്ഥികളെയാണ് പുറത്ത് നിർത്തിയതെന്നും രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

അതേസമയം, മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ കുട്ടിയെ ക്ലാസിൽ കയറ്റിയില്ലെന്ന പരാതി കഴിഞ്ഞ ദിവസവും ഉയർന്നിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിൽ കയറ്റിയില്ലെന്നാണ് ഉയർന്ന പരാതി. പത്തനംതിട്ടയിലെ അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിക്കും പരാതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News