കുമ്പസാര ലൈംഗിക ചൂഷണം: വൈദികര്‍ക്കെതിരായ നടപടി ഭദ്രാസനങ്ങള്‍ തീരുമാനിക്കും

വൈദികരുടെ പെരുമാറ്റ മാര്‍ഗ്ഗരേഖ പുതുക്കാന്‍ ധാര്‍മ്മിക ഉപദേശക സമിതി രൂപീകരിക്കുമെന്നും ശുശ്രൂഷ സംബന്ധിച്ച പരാതിയും ഇതേ ഉപദേശക സമിതി പരിഗണിക്കുമെന്നും സുനഹദോസ് യോഗം വ്യക്തമാക്കി.

Updated: Aug 10, 2018, 06:40 PM IST
കുമ്പസാര ലൈംഗിക ചൂഷണം: വൈദികര്‍ക്കെതിരായ നടപടി ഭദ്രാസനങ്ങള്‍ തീരുമാനിക്കും

മാനങ്ങള്‍ക്കായി ഭദ്രാസനങ്ങളെ സുനഹദോസ് യോഗം ചുമതലപ്പെടുത്തി.

വൈദികരുടെ പെരുമാറ്റ മാര്‍ഗ്ഗരേഖ പുതുക്കാന്‍ ധാര്‍മ്മിക ഉപദേശക സമിതി രൂപീകരിക്കുമെന്നും ശുശ്രൂഷ സംബന്ധിച്ച പരാതിയും ഇതേ ഉപദേശക സമിതി പരിഗണിക്കുമെന്നും സുനഹദോസ് യോഗം വ്യക്തമാക്കി.

കുമ്പസാരം മറയാക്കി ഭാര്യയെ അഞ്ച് വൈദികര്‍ പലതവണ പീഡിപ്പിച്ചെന്ന് ആരോപിച്ച് മെയ് ആദ്യ വാരത്തിലാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പരാതി ഉന്നയിച്ചത്.

ഫാ. ജോബ്‌ മാത്യൂ, ഫാ. ജോണ്‍സണ്‍ വി. മാത്യൂ, ഫാ. ജെയ്സ് കെ. ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. എബ്രഹാം വര്‍ഗീസ് എനിവര്‍ക്കെതിരെ മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.