ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം മറയാക്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ് സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് വൈദികന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഫാദർ സോണി വർഗീസ് എന്ന പേരിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
കേസിലെ മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യൂ ഇന്നലെ അറസ്റ്റിലായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.
രണ്ടരയോടെ തിരുവല്ലയില്‍ നിന്നാണ് ഫാ. ജോണ്‍സണ്‍ മാത്യൂവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനാണ് വൈദികനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി
അതേസമയം, വൈദികരെ ഒളിവില്‍ താമസിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചിരുന്നു. കേസിലെ ഒന്നും നാലും പ്രതികളായ ജെയ്‌സ് കെ. ജോര്‍ജ്, എബ്രഹാം വര്‍ഗീസ് എന്നിവരാണ് എന്നിവരാണ് ഇനിയും കീഴടങ്ങാനുള്ളത്.