ആ പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ? തരംഗമായി കാപ്പന്‍റെ പ്രതികരണം!!

പാലായുടെ പുതിയ എംഎല്‍എ മാണി സി. കാപ്പന്‍റെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Sheeba George | Updated: Sep 27, 2019, 07:11 PM IST
ആ പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ? തരംഗമായി കാപ്പന്‍റെ പ്രതികരണം!!

പാലാ: പാലായുടെ പുതിയ എംഎല്‍എ മാണി സി. കാപ്പന്‍റെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനുമുന്‍പ് മാണി സി കാപ്പന്‍ ഒരു പ്രമുഖ ചാനലിനു നല്‍കിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. 

പാലായിലെ യുഡിഎഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ? എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് യുഡിഎഫ് വാങ്ങിയിരിക്കുന്ന പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ? എന്നായിരുന്നു മാണി സി കാപ്പന്‍റെ പ്രതികരണം

‘പാലായില്‍ രാവിലെ തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ജോസ് ടോമിന്‍റെ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പടക്കങ്ങളും ലഡു ഒക്കെ തയ്യാറാണ്. അത് ഇനി പൊട്ടിക്കാനും വിതരണം ചെയ്യാനുമുള്ള സമയമേയുള്ളു. നിങ്ങളുടെ ക്യാമ്പിലെയോ? എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് അത് പകുതിവിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്‍ നല്‍കിയ മറുപടി. 

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോ​മി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ട​ക്ക​വും ല​ഡു​വും ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും, ആ​ദ്യം വോ​ട്ടെ​ണ്ണി​യ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ലീ​ഡ് നേ​ടി​യ​തോ​ടെ പി​ന്‍​വാ​ങ്ങു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ രാ​മ​പു​രം, ക​ട​നാ​ട്, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ത​ല​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു കാ​പ്പ​ന്‍റെ മു​ന്നേ​റ്റം!!

എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ മാണി സി. കാപ്പന്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം അത് അഭിനന്ദനീയം തന്നെ. തിരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടങ്ങളിലും മുന്നില്‍ നിന്നിരുന്ന മാണി സി. കാപ്പന്‍ തന്‍റെ ബൂത്തില്‍ ആദ്യം വോട്ട് ചെയ്തും ഒന്നാമനായി.

ആദ്യം വോട്ട് ചെയ്തു. വോട്ടെണ്ണുമ്പോഴും ഒന്നാമനാകും എന്നായിരുന്നു മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ തന്‍റെ ആത്മവിശ്വാസത്തെ പരിഹസിച്ച കോണ്‍ഗ്രസ്‌ പക്ഷത്തിന് ചുട്ട മറുപടിയാണ്‌ തന്‍റെ വിജയത്തിലൂടെ മാണി സി. കാപ്പന്‍ നല്‍കിയിരിക്കുന്നത്.  

പാലാ നിയോജകമണ്ഡലത്തില്‍ ചരിത്രവിജയമാണ് മാണി സി. കാപ്പന്‍ നേടിയിരിക്കുന്നത്. 2943 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മാണി സി. കാപ്പന്‍റെ വിജയം. മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കെ. എം. മാണിയെക്കൂടാതെ മറ്റൊരാള്‍ നിയമസഭയെ പ്രതിനിധീകരിക്കാന്‍ പാലായില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍, പുതിയ പ്രതിനിധി മറ്റൊരു മാണിയായത്‌ ചരിത്രം!!