മന്ത്രിസ്ഥാനം;എകെ ശശീന്ദ്രന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തി

സംസ്ഥാന മന്ത്രി സഭയില്‍ നിന്നും എകെ ശശീന്ദ്രനെ മാറ്റണം എന്ന ആവശ്യം എന്‍സിപിക്കുള്ളില്‍ സജീവമാകുന്നതിനിടയിലാണ് എകെ ശശീന്ദ്രന്‍ മുംബൈയില്‍ എത്തി എന്‍സിപി ആദ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയത്.പാല ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി.സി.കാപ്പനെ മന്ത്രിയാക്കണം എന്ന ആവശ്യം എന്‍.സി.പി യിലെ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.നിലവില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എകെ ശശീന്ദ്രനെതിരെ കെഎസ്ആര്‍ടിസി യിലെ ഇടത് പക്ഷയുണിയനുകള്‍ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.

Last Updated : Jan 4, 2020, 05:01 PM IST
  • പാല ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി.സി.കാപ്പനെ മന്ത്രിയാക്കണം എന്ന ആവശ്യം എന്‍.സി.പി യിലെ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
  • നിലവില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എകെ ശശീന്ദ്രനെതിരെ കെഎസ്ആര്‍ടിസി യിലെ ഇടത് പക്ഷയുണിയനുകള്‍ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
  • മന്ത്രിയെ മാറ്റണമെന്ന ആവശ്യം ഇടത് യൂണിയനുകള്‍ നല്‍കിയ പരാതിയില്‍ ഉണ്ടെന്നാണ് വിവരം
മന്ത്രിസ്ഥാനം;എകെ ശശീന്ദ്രന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തി

സംസ്ഥാന മന്ത്രി സഭയില്‍ നിന്നും എകെ ശശീന്ദ്രനെ മാറ്റണം എന്ന ആവശ്യം എന്‍സിപിക്കുള്ളില്‍ സജീവമാകുന്നതിനിടയിലാണ് എകെ ശശീന്ദ്രന്‍ മുംബൈയില്‍ എത്തി എന്‍സിപി ആദ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയത്.പാല ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി.സി.കാപ്പനെ മന്ത്രിയാക്കണം എന്ന ആവശ്യം എന്‍.സി.പി യിലെ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.നിലവില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എകെ ശശീന്ദ്രനെതിരെ കെഎസ്ആര്‍ടിസി യിലെ ഇടത് പക്ഷയുണിയനുകള്‍ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.

മന്ത്രിയെ മാറ്റണമെന്ന ആവശ്യം ഇടത് യൂണിയനുകള്‍ നല്‍കിയ പരാതിയില്‍ ഉണ്ടെന്നാണ് വിവരം.അതേസമയം പാര്‍ട്ടിക്കുള്ളിലെ മന്ത്രിയെ മാറ്റണം  എന്ന ആവശ്യത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് മാണി.സി.കാപ്പന്.മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പുറമേ എന്‍സിപി യുടെ സിറ്റിംഗ് സീറ്റായ കുട്ടനാട് സീറ്റിലെ ഉപതെരഞ്ഞെടുപ്പും ശശീന്ദ്രന്‍ ശരദ് പവാര്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.അതേസമയം മകന്‍റെ വിവാഹത്തിന് ശരദ് പവാറിനെ ക്ഷണിക്കാനാണ് എത്തിയതെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം മന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ ഫെബ്രുവരിയോടെ  തീരുമാനം ഉണ്ടാകുന്നതിനാണ് സാധ്യത.ഇക്കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തും.പ്രഫുല്‍ പട്ടേല്‍ നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകളില്‍ മന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും.പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുമായും ജില്ലാ അധ്യക്ഷന്മാരുമായും പ്രഫുല്‍പട്ടേല്‍ കൂടിക്കാഴ്ച നടത്തും.എല്‍ഡിഎഫ് നേതാക്കളുമായും പ്രഫുല്‍ പട്ടേല്‍ ആശയ വിനിമയം നടത്തുമെന്നാണ് വിവരം.

Trending News