)
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്. നേമം ഷജീർ ഉൾപ്പെടെ 15 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കോൺഗ്രസിന് 63 സീറ്റുകളിൽ സ്ഥാനാർത്ഥികളായി കഴിഞ്ഞു. ഇനി പ്രഖ്യാപിക്കാൻ ഉള്ളത് 23 സീറ്റുകളിലെ സ്ഥാനാർത്ഥികളെ മാത്രമാണ്.
സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ...
സൈനിക സ്കൂൾ - ജീ. രവീന്ദ്രൻ നായർ
ഞാണ്ടൂർകോണം - പിആർ പ്രദീപ്
ചെമ്പഴന്തി - കെ സൈലജ
മണ്ണന്തല - വനജ രാജേന്ദ്രബാബു
തുരുത്തുമ്മൂല - മണ്ണാമൂല രാജേഷ്
വലിയവിള - വി മോഹനൻ തമ്പി
നേമം - നേമം ഷജീർ
മേലാംകോട് - ജി പത്മകുമാർ
കാലടി - ശ്രുതി എസ്
കരുടം - ഹേമ സിഎസ്
വെള്ളാർ - ഐ രഞ്ജിനി
കളിപ്പാൻകുളം - രേഷ്മ യു എസ്
കമലേശ്വരം - എ ബിനുകുമാർ
ചെറുവയ്ക്കൽ - കെഎസ് ജയകുമാരൻ
അലത്തറ - വി.ജി പ്രവീണ സുനിൽ
ആദ്യഘട്ടത്തിൽ 48 പേരുകളാണ് പ്രഖ്യാപിച്ചിരുന്നത്. മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്. കെ മുരളീധരൻ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരുവന്തപുരം കോര്പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.