രാമായണമാസ പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചു

വിവിധ തലങ്ങളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നും വിവാദങ്ങളെ തുടര്‍ന്നുമാണ് പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചത്.

Updated: Jul 15, 2018, 01:36 PM IST
രാമായണമാസ പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചു

തിരുവനന്തപുരം: കെപിസിസി വിചാര്‍ വിഭാഗിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കാനിരുന്ന രാമായണ മാസാചരണ പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചു. 

വിവിധ തലങ്ങളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നും വിവാദങ്ങളെ തുടര്‍ന്നുമാണ് പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചത്.

രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് സൂചിപ്പിച്ചു മുന്‍ കെപിസിസി പ്രസിഡന്റ് വി. എം സുധീരന്‍ രംഗത്തെത്തിയിരുന്നു.

വിശ്വാസം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണമെന്നും ഇപ്പോഴത്തെ നിലപാട് ബിജെപിയെ പരോക്ഷമായി അംഗീകരിക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിഷയത്തില്‍ സിപിഐഎം നിലപാട് തിരുത്തണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

നാലുവോട്ടിന് വേണ്ടി ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നും ബിജെപിയെ നേരിടാനുളള യഥാര്‍ത്ഥ മാര്‍ഗം ഇതല്ലെന്നും സൂചിപ്പിച്ചു കെ. മുരളീധരന്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു.