)
നാളെ സമ്പൂർണ്ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. കോൺഗ്രസിന് 11 മന്ത്രിമാരാണെന്നും സതീശൻ വ്യക്തമാക്കി. 21 പേരടങ്ങുന്ന സമ്പൂർണ്ണ മന്ത്രിസഭയുടെ പട്ടിക ഗവർണർക്ക് കൈമാറിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. എഐസിസി അനുമതിയോടുകൂടിയാണ് ഗവർണർക്ക് ഈ പട്ടിക കൈമാറിയതെന്നും അദ്ദേഹം അറിയിച്ചു.
പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സിപി ജോൺ, എപി അനിൽകുമാർ, എൻ ഷംസുദ്ദീൻ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെഎം ഷാജി, എം ലിജു, പികെ ബഷീർ, വിഇ അബ്ദുൾഗഫൂർ, ടി സിദ്ദിഖ്, കെഎ തുളസി, ഒജെ ജനീഷ്, എന്നിവരാണ് 21 മന്ത്രിമാർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. ലീഗിന് 5 മന്ത്രിമാരെന്നും സതീശൻ അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടി, പികെ ബഷീർ, എൻ ഷംസുദ്ദീൻ, വിഇ അബ്ദുൾ ഗഫൂർ, കെഎം ഷാജി എന്നിവരാണ് ലീഗ് മന്ത്രിമാർ.
സത്യപ്രതിജ്ഞക്ക് ശേഷം വകുപ്പുകൾ ഏതൊക്കെ എന്നത് ഗവർണർക്ക് നാളെ സമർപ്പിക്കുമെന്നും ഗവർണറുടെ അനുമതി കിട്ടിയാൽ സർക്കാർ പ്രസ്സിൽ കൊടുത്ത് ഗസറ്റ് നോട്ടിഫിക്കേഷൻ ആയി പുറത്തിറങ്ങണമെന്നും അതിനുമുമ്പ് വകുപ്പുകൾ പ്രഖ്യാപിക്കാറില്ലെന്നും സതീശൻ അറിയിച്ചു. വകുപ്പുകളുടെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്നും ഘടകക്ഷികൾ തമ്മിലുള്ളതും ഏകദേശം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുന ഖാർഗെ, സിദ്ധരാമയ്യ, രേവന്ദ് റെഡി, സുഖ്വിന്ദർ സുഖു, ഡികെ ശിവകുമാർ, തുടങ്ങി നിരവധി മന്ത്രിമാർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചടങ്ങിൽ എത്തും. ബിനോയ് വിശ്വം, രാജീവ് ചന്ദ്രശേഖർ വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവരും ഉണ്ടാകും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കും. കഴിഞ്ഞ മന്ത്രിസഭയിൽ പട്ടികജാതി മന്ത്രി ഇല്ലായിരുന്നുവെന്നും. ഇത്തവണ രണ്ട് സ്ത്രീകൾ, രണ്ട് പട്ടികജാതി മന്ത്രിമാരുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കറും വനിതയാണെന്നും സതീശൻ വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.