ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ല: ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ഒരിക്കലും ന്യായീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

Last Updated : Oct 17, 2018, 06:25 PM IST
ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ല: ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ഒരിക്കലും ന്യായീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

വിധിയില്‍ പ്രതിഷേധിച്ച് സ്ത്രീകളടക്കം ലക്ഷക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പിന്നില്‍ സിപിഐഎമ്മും ബിജെപിയും ആര്‍എസ്എസുമാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, പമ്പയിലും നിലയ്ക്കളിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ ബിജെപിയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയാണ് ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രന്‍. സമരത്തില്‍ ബിജെപിക്ക് ഒരു പങ്കിമില്ലെന്നും പ്രാര്‍ത്ഥനാ നിരാഹാര സമരം മാത്രമാണ് ബിജെപി ആഹ്വാനം ചെയ്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളരെ സമാധാനപരമായാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ശബരിമലയില്‍ കൂടിയ അയ്യപ്പ ഭക്തരുടെ ഉത്തരാവദിത്തം ബിജെപിക്കില്ല. അവരെല്ലാം ബിജെപിക്കാരാണെന്നാണ് എങ്ങനെ പറയാനാവും. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ബിജെപിക്കാരല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Trending News