മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരായ വിജിലന്‍സ് കേസിന് പിന്നില്‍ കോണ്‍ഗ്രസ്‌ നേതാവ്?

മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരായ വിജിലന്‍സ് കേസ് കോണ്‍ഗ്രെസ് രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് കാരണമാകുന്നു.പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശിവകുമാറിനെ അനുകൂലിക്കുന്ന നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Updated: Feb 23, 2020, 03:54 PM IST
മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരായ വിജിലന്‍സ് കേസിന് പിന്നില്‍ കോണ്‍ഗ്രസ്‌ നേതാവ്?

തിരിവനന്തപുരം:മുന്‍ മന്ത്രി വിഎസ് ശിവകുമാറിനെതിരായ വിജിലന്‍സ് കേസ് കോണ്‍ഗ്രെസ് രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് കാരണമാകുന്നു.പരാതിക്ക് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശിവകുമാറിനെ അനുകൂലിക്കുന്ന നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും തിരുവനന്തപുരം ജില്ലയിലെ നേതാക്കളില്‍ നിന്നും വിവരം ശേഖരിക്കുന്നതയാണ് വിവരം.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹിയാണ് സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നത്.ശിവകുമാറിനെ എതിര്‍ക്കുന്ന നിലപാട് മുന്‍പ് പലപ്പോഴും സീകരിച്ചിട്ടുള്ള ഈ നേതാവിന് ശിവകുമാറിനെതിരെ ഉയര്‍ന്ന പരാതിയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അത് കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറിക്ക്‌ കാരണമായേക്കും.

നേരത്തെ വിഎസ് ശിവകുമാര്‍  മന്ത്രിയായിരുന്ന സമയത്ത് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് തിരുവനന്തപുരം വഴുതയക്കാട്‌ സ്വദേശി പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.ഈ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രെസ് നേതാവാണെന്ന ആരോപണമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപെട്ട് മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്‍റെ ബാങ്കിടപാടുകള്‍ വിജിലെന്‍സ് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഇതിനായി ബാങ്കുകളില്‍ അപേക്ഷ നല്‍കും.ശിവകുമാറിന്‍റെ അടുപ്പകാരുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കും.വിജിലന്‍സ് റിപ്പോര്‍ട്ട് നലികിയതിനെ തുടര്‍ന്ന് എന്‍ഫൊഴ്സ്മെന്‍റ് ഡയറക്ട്രേറ്റും രേഖകള്‍ പരിശോധിക്കുകയാണ്.പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസെടുക്കുക.സംഭവം കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കുന്നതിനിടയില്‍ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസ്‌ നേതാവെന്ന ആരോപണം ഉയരുന്നത് കോണ്‍ഗ്രസിനെ തന്നെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വിവരം ശേഖരിച്ച് നടപടിയെടുക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തയ്യാറെടുക്കുന്നത്.