ഗവര്‍ണ്ണറെ നിര്‍ത്തേണ്ട ദിക്കില്‍ നിര്‍ത്തണം; മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കണം-കെ മുരളീധരൻ

ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി പി യുടെ ചരിത്രം വായിക്കണമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. അരമൂക്കുമായാണ് സര്‍സിപി തിരുവിതാംകൂര്‍ വിട്ടതെന്നും  ഗവര്‍ണ്ണര്‍ റബ്ബര്‍ സ്റ്റാമ്പാണെന്നും കെ മുരളീധരന്‍ പറഞ്ഞു.ലക്ഷ്മണരേഖ കടക്കരുതെന്ന് മുഖ്യമന്ത്രി ഗവര്‍ണ്ണറെ ഓര്‍മ്മിപ്പിക്കണമെന്നും കെ മുരളീധരന്‍ കോഴിക്കോട് ആവശ്യപ്പെട്ടു.

Updated: Jan 21, 2020, 06:34 PM IST
ഗവര്‍ണ്ണറെ നിര്‍ത്തേണ്ട ദിക്കില്‍ നിര്‍ത്തണം; മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കണം-കെ മുരളീധരൻ

കോഴിക്കോട്: ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി പി യുടെ ചരിത്രം വായിക്കണമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. അരമൂക്കുമായാണ് സര്‍സിപി തിരുവിതാംകൂര്‍ വിട്ടതെന്നും  ഗവര്‍ണ്ണര്‍ റബ്ബര്‍ സ്റ്റാമ്പാണെന്നും കെ മുരളീധരന്‍ പറഞ്ഞു.ലക്ഷ്മണരേഖ കടക്കരുതെന്ന് മുഖ്യമന്ത്രി ഗവര്‍ണ്ണറെ ഓര്‍മ്മിപ്പിക്കണമെന്നും കെ മുരളീധരന്‍ കോഴിക്കോട് ആവശ്യപ്പെട്ടു.

എംഎൽഎമാര്‍ ഐകകണ്‌ഠ്യേന പാസ്സാക്കിയ നിയമത്തിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്ന് ഗവര്‍ണ്ണര്‍ പറയുമ്പോൾ അയാളെ ഗവര്‍ണ്ണര്‍ എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു. ഇപ്പോഴും അദ്ദേഹത്തിന്റെ ധിക്കാരം തുടരുകയാണ്. ഇപ്പോഴും അദ്ദേഹം പറയുന്നത് താനാണ് പരമാധികാരിയെന്നാണ്. അതാണ് സര്‍സിപിയുടെ ചരിത്രം വായിക്കണമെന്ന് ഞാന്‍ പറയാന്‍ കാരണം. കെ മുരളീധരന്‍ വിശദീകരിച്ചു.

തിരുവിതാംകൂര്‍ സ്വതന്ത്രരാഷ്ട്രമാണെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചയാളായിരുന്നു സര്‍സിപി. അവസാനം വെട്ടു കിട്ടി അരമൂക്കുമായാണ് തിരുവിതാംകൂറില്‍ നിന്ന് പോയത് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണ്ണറെ നിര്‍ത്തേണ്ട ദിക്കില്‍ നിര്‍ത്തണം. ഗവര്‍ണ്ണര്‍ ലക്ഷ്ണരേഖ കടക്കുമ്പോൾ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

"ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്പ് തന്നെ. ഈ പറയുന്നതിന് മറുപടി പറയാന്‍ രാജഗോപാല്‍ കാണിച്ച നട്ടെല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണം. നട്ടെല്ലോട് കൂടി മറുപടി പറഞ്ഞാല്‍ ഒരുമിച്ച് നീങ്ങാം. പൊതുയോഗത്തില്‍ വീമ്പിളക്കിയാല്‍ പോര", കെ. മുരളീധരന്‍ കൂട്ടിച്ചേർത്തു.