പൗരത്വ നിയമ ഭേദഗതി സമരത്തില്‍ മുല്ലപ്പള്ളിയുടെ നിലപാടിനൊപ്പം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധരംഗത്തുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ തങ്ങളുടെ നിലപാടുകള്‍ മാറ്റിയിരിക്കുകയാണ്.കേരളത്തില്‍ യോജിച്ച പ്രക്ഷോഭം വേണ്ടെന്ന നിലപാടിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് മാറ്റി.

Updated: Jan 15, 2020, 01:19 AM IST
പൗരത്വ നിയമ ഭേദഗതി സമരത്തില്‍ മുല്ലപ്പള്ളിയുടെ നിലപാടിനൊപ്പം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

ഡല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധരംഗത്തുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ തങ്ങളുടെ നിലപാടുകള്‍ മാറ്റിയിരിക്കുകയാണ്.കേരളത്തില്‍ യോജിച്ച പ്രക്ഷോഭം വേണ്ടെന്ന നിലപാടിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് മാറ്റി.

നിലപാട് മാറ്റിയ ചെന്നിത്തല പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രതിഷേധത്തിന്  കോൺഗ്രസ്സ് ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.മുഖ്യമന്ത്രിയോടൊപ്പം രമേശ് ചെന്നിത്തല സമരത്തിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന്  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

പൗരത്വ നിയയത്തിനെതിരായി ഇടതുപാർട്ടികളുമായി യോജിച്ചുള്ള പ്രതിഷേധത്തിൽ തുടക്കം മുതൽ തന്നെ കെപിസിസി  അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിയോജിച്ചിരുന്നു.തുടർന്ന് നേതാക്കൾ ഇരു തട്ടിലാക്കുകയും ചെയ്തു.ഇത് വിവാദമായതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മലക്കം മറിച്ചിൽ. പൗരത്വ നിയമ ഭേദഗതിയിൽ ഇടതുപക്ഷവുമായി യോജിച്ച സമരത്തിന് ഇല്ലെന്ന് ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും  വ്യക്തമാക്കി.

നേതാക്കൾക്കിടയിൽ ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൊള്ളാം മുല്ലപ്പള്ളി കൊള്ളില്ലെന്ന സി.പിഎം നിലപാട് ശരിയല്ലെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് പക്ഷവുമായി  യോജിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് ശശി തരൂരും നേരെത്തെ പ്രതികരിച്ചിരുന്നു.എന്തായാലും തുടക്കം മുതല്‍ പൗരത്വ നിയമ ഭേദഗതിയില്‍  എല്‍ഡിഎഫുമായി യോജിച്ച സമരം വേണ്ടെന്ന നിലപാട് സ്വീകരിച്ച മുല്ലപ്പള്ളിക്ക് മറ്റ് നേതാക്കളുടെ പിന്തുണ നേടിയെടുക്കാന്‍ കാഴിഞ്ഞെന്നാണ് ഇപ്പഴത്തെ നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്.