കുട്ടനാട് ഉപതെരെഞ്ഞെടുപ്പ് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന് കെപിസിസി ഉപസമിതി

എന്‍ സിപി നേതാവ് തോമസ്‌ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിന് പിന്നാലെയാണ് 

Last Updated : Jan 30, 2020, 02:41 AM IST
  • കേരള കോണ്‍ഗ്രസിലെ ജോസ് ,ജോസഫ്‌ വിഭാഗങ്ങള്‍ സീറ്റിനായി അവകാശവാദവുമായി രംഗത്ത് വന്നിട്ടുണ്ട്.
    ഇതിന് പുറമേ കേരള കോണ്‍ഗ്രസ്‌ (ജേക്കബ്ബ്) വിഭാഗവും യുഡിഎഫില്‍ ഈ സീറ്റിന് അവകാശവാദം ഉന്നയിക്കാനുള്ള നീക്കത്തിലാണ്.
    അതേസമയം ഘടക കക്ഷികളുമായി ചര്‍ച്ച നടത്തി സീറ്റ് ഏറ്റെടുക്കണം എന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്.
കുട്ടനാട് ഉപതെരെഞ്ഞെടുപ്പ് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന് കെപിസിസി ഉപസമിതി

എന്‍ സിപി നേതാവ് തോമസ്‌ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിന് പിന്നാലെയാണ് 
കെപിസിസി ഉപസമിതിയും സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. 

മുതിര്‍ന്ന നേതാക്കളായ കെവി തോമസ്‌ ,പിടി തോമസ്‌ എന്നിവരടങ്ങിയ അഞ്ചംഗ ഉപസമിതിയാണ് 
ഇത് സംബന്ധിച്ച നിര്‍ദ്ദേശം കെപിസിസി മുന്‍പാകെ വെച്ചിരിക്കുന്നത്. 

കോണ്‍ഗ്രസ്‌ പ്രാദേശിക നേതാക്കള്‍ക്കും സീറ്റ് കോണ്‍ഗ്രസ്‌ തന്നെ
 ഏറ്റെടുക്കണമെന്ന നിലപാടാണ്.കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി മത്സരിച്ച കേരളാ കോണ്‍ഗ്രസ്‌ എം ഇപ്പോള്‍ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സീറ്റ് കേരള കോണ്‍ഗ്രസിന്‌ നല്‍കിയാല്‍ പാല സീറ്റില്‍ ഉണ്ടായത് പോലെ പരാജയപെടുന്നതിനാണ് സാധ്യത എന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് അഭിപ്രായം ഉണ്ട്.
ഇക്കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്താണ് ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

നിലവില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മത്സരിച്ചാല്‍ മണ്ഡലത്തില്‍ വിജയ സാധ്യതഉണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്‌.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കെപിസിസി ഇതുവരെ കൈക്കൊണ്ടിട്ടില്ല.

കേരള കോണ്‍ഗ്രസിലെ ജോസ് ,ജോസഫ്‌ വിഭാഗങ്ങള്‍ സീറ്റിനായി അവകാശവാദവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഇതിന് പുറമേ കേരള കോണ്‍ഗ്രസ്‌ (ജേക്കബ്ബ്) വിഭാഗവും യുഡിഎഫില്‍ ഈ സീറ്റിന് അവകാശവാദം ഉന്നയിക്കാനുള്ള നീക്കത്തിലാണ്.

അതേസമയം ഘടക കക്ഷികളുമായി ചര്‍ച്ച നടത്തി സീറ്റ് ഏറ്റെടുക്കണം എന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്.
ഈ സാഹചര്യത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് കെപിസിസി ഗൗരവമായി എടുക്കുന്നതിനാണ് സാധ്യത.

Trending News