Corona: സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി സ്ഥിരീകരിച്ചു

കോഴിക്കോട് നിന്നും 5, പത്തനംതിട്ട, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഓരോന്ന് വീതവുമാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.   

Updated: Apr 5, 2020, 07:45 PM IST
Corona: സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.  

കോഴിക്കോട് നിന്നും 5, പത്തനംതിട്ട, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ഓരോന്ന് വീതവുമാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ കോഴിക്കോട് സ്ഥിരീകരിച്ച കേസുകളിൽ നാലെണ്ണവും പത്തനംതിട്ടയിലെ ഒരാൾക്കും രോഗം പിടിപെട്ടത് നിസാമുദ്ദീനിൽ നിന്നുമാണ്.  

Also read: ഡൽഹിയിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കോറോണ സ്ഥിരീകരിച്ചു 

കണ്ണൂരിലും കാസർഗോഡും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിസാമുദ്ദീനിൽ നിന്നും വന്ന പത്തുപേർക്ക് ഇതുവരെ കോറോണ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. 

Also read: 'നന്ദി മമ്മൂക്കാ'; പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി 
 

ഇതോടെ കേരളത്തിൽ ഇതുവരെയായി 314 പേർക്ക് കോറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  പരിശോധിക്കാൻ കൊടുത്തവരിൽ 6 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയിരുന്നു. 

നിലവിൽ 256 പേർ ചികിത്സയിലാണ്. 56 പേർ രോഗവിമുക്തരായിട്ടുണ്ട്.