വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ "കൊറോണ" എത്തിയിരുന്നു....!!

  മധ്യ തിരുവിതാംകൂറുകാര്‍ക്ക്  "കൊറോണ" പണ്ടേ പരിചിതം... ഇവിടെ "കൊറോണ" എത്തിയത് പത്തുവര്‍ഷം മുന്‍പ്...!! 

Last Updated : Sep 12, 2020, 11:02 PM IST
  • കോട്ടയം മള്ളൂശ്ശേരിയില്‍ "കൊറോണ" പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയിരുന്നു
  • മള്ളൂശ്ശേരി സ്വദേശി ഷൈന്‍ തോമസിന്‍റെ ഭാര്യയായി...!!
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ "കൊറോണ" എത്തിയിരുന്നു....!!

കോട്ടയം:  മധ്യ തിരുവിതാംകൂറുകാര്‍ക്ക്  "കൊറോണ" പണ്ടേ പരിചിതം... ഇവിടെ "കൊറോണ" എത്തിയത് പത്തുവര്‍ഷം മുന്‍പ്...!! 

കേട്ടിട്ട് അതിശയം തോന്നുന്നുണ്ട് അല്ലെ? പക്ഷെ സംഭവം ശരിയാണ്.  കോട്ടയം മള്ളൂശ്ശേരിയില്‍ "കൊറോണ" പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയിരുന്നു,  മള്ളൂശ്ശേരി സ്വദേശി ഷൈന്‍ തോമസിന്‍റെ  ഭാര്യയായി...!!

മള്ളൂശ്ശേരി സ്വദേശി ഷൈന്‍ തോമസിന്‍റെ  ഭാര്യയുടെ പേര് "കൊറോണ"  എന്നാണ്.  ഈ യുവതിയുടെ പേര് കേള്‍ക്കുന്നവര്‍ക്കെല്ലാം തുടക്കത്തില്‍ ഒരു അത്ഭുതമായിരുന്നു. കാരണം മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത  പേര് എന്നതുകൊണ്ടുതന്നെ. ആ പേരിലൊരു  കൗതുകം  പണ്ടുമുതലേ നാട്ടുകാര്‍ക്ക് തോന്നിയിരുന്നു.

എന്നാല്‍, ആ കൗതുകം ഇന്ന് കാര്യമായി മാറിയിരിക്കുകയാണ്.  കോട്ടയം മള്ളുശ്ശേരി സ്വദേശിനിയായ യുവതിയ്ക്ക് ഇപ്പോള്‍ തന്‍റെ  പേര്  പറയാന്‍ പോലും വയ്യാത്ത അവസ്ഥയാണ്... 

കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷമാണ് യുവതിയുടെ പേര് ചര്‍ച്ചയാകുന്നത്. ഇന്ന്  ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന ആ വൈറസിന്‍റെ  പേര്  മുപ്പത്തിനാല് വര്‍ഷം  മുന്‍പ് മാമോദിസ സമയത്ത് നല്‍കിയ  പേരാണ്.   (Corona എന്ന വാക്കിന് കിരീടം എന്നാണ് അര്‍ഥം. മാതാവ്‌ ചൂടിയിരിക്കുന്ന  12  നക്ഷത്രങ്ങള്‍ ക്കൊണ്ടുള്ള കിരീടത്തെയാണ്‌   കത്തോലിക്കാ സഭ  "Corona" എന്ന പദം കൊണ്ട് വിശേഷിപ്പിക്കുന്നത്. ചില രാജ്യങ്ങളില്‍ ജപമാലയ്ക്കും കൊറോണ എന്ന വാക്ക് ഉപയോഗിച്ചു വരുന്നു) 

കോവിഡ് എത്തിയതോടെ രോഗം പരത്തുന്ന വൈറസിന്‍റെ  അതേപേരുള്ള ഈ യുവതി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.  രണ്ടു കുട്ടികളുടെ അമ്മയാണ് കൊറോണ ഷൈന്‍. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് ഷൈനിന്‍റെ സുഹൃത്തുക്കളെടുത്ത ഒരു വീഡിയോയിലൂടെയാണ് യുവതി താരമായത്...! 

Trending News