കൊറോണ: സംസ്ഥാനത്ത് രോഗവിമുക്തരായവരുടെ എണ്ണം 12

സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വിമുക്തരായവരുടെ എണ്ണം 12. ഒരു വിദേശിയും 11 മലയാളികളും ഉള്‍പ്പടെയുള്ളവരാണ് രോഗ വിമുക്തരായത്. രോഗം സ്ഥിരീകരിച്ച 118പേരില്‍ 91 പേര്‍ വിദേശത്ത് നിന്നുമെത്തിയ മലയാളികളും 8പേര്‍ വിദേശികളുമുണ്ട്. ബാക്കി 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 

Updated: Mar 25, 2020, 09:45 PM IST
കൊറോണ: സംസ്ഥാനത്ത് രോഗവിമുക്തരായവരുടെ എണ്ണം 12
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വിമുക്തരായവരുടെ എണ്ണം 12. ഒരു വിദേശിയും 11 മലയാളികളും ഉള്‍പ്പടെയുള്ളവരാണ് രോഗ വിമുക്തരായത്. രോഗം സ്ഥിരീകരിച്ച 118പേരില്‍ 91 പേര്‍ വിദേശത്ത് നിന്നുമെത്തിയ മലയാളികളും 8പേര്‍ വിദേശികളുമുണ്ട്. ബാക്കി 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 
 
തിരുവനന്തപുര൦: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു‍. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. പാലക്കാട്‌, പത്തനംതിട്ട-  2 പേര്‍ക്ക് വീതം, എറണാകുള൦- മൂന്ന്‌ കോഴിക്കോട്, ഇടുക്കി -ഒരാള്‍ വീതംഎന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 
 
ഇവരില്‍ നാല് പേര്‍ ദുബായില്‍ നിന്നും മറ്റുള്ളവര്‍ യുകെ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. 
ബാക്കിയുള്ള മൂന്നു പേര്‍ക്ക് നേരിട്ടുള്ള ഇടപഴകിലൂടെ ലഭിച്ചതാണ്.