കൊറോണ വൈറസ്: കേന്ദ്രസംഘം കൊച്ചിയില്‍

കൊറോണ വൈറസ് ഭീഷണിയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കൊച്ചിയിലെത്തി.

Sheeba George | Updated: Jan 27, 2020, 02:56 PM IST
കൊറോണ വൈറസ്: കേന്ദ്രസംഘം കൊച്ചിയില്‍

കൊച്ചി: കൊറോണ വൈറസ് ഭീഷണിയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കൊച്ചിയിലെത്തി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഘം എത്തിയത്. ഡല്‍ഹി ലേഡി ഹാര്‍ഡി൦ഗ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പുഷ്‌പേന്ദ്ര കുമാര്‍ വര്‍മ, ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍ രമേശ്‌ ചന്ദ്ര മീന, കോഴിക്കോട് നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ ഡോ ഷൗക്കത്തലി, ഡോ ഹംസ കോയ, ഡോ റാഫേല്‍ ടെഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. വിമാനത്തവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.

വിമാനത്തവളത്തില്‍ പരിശോധന നടത്തിയ 178 യാത്രക്കാരുടെ വിവരങ്ങളും സംഘം പരിശോധിക്കുകയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ സംഘം ഇന്ന് പരിശോധിക്കു൦.

അതേസമയം, സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇവരില്‍ കൂടുതല്‍ പേരും ചൈനയില്‍ നിന്നും തിരിച്ചെത്തിയവരാണ്. എന്നാല്‍ ഇതുവരേയും ആരും രോഗലക്ഷണം പ്രകടിപ്പിച്ചിട്ടില്ല. ഇതില്‍ 281 പേര്‍ വീടുകളിലും ഏഴു പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത. ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 288 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിയത്.

ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചിയുള്‍പ്പെടെ ഏഴു അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്ങ് നടത്തുന്നുണ്ട്.

കഴിഞ്ഞ 25നാണ് കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ഡ​ല്‍​ഹി​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു ചേര്‍ക്കുകയും 7 അംഗ ടീ൦ രൂപീകരിക്കുകയും ചെയ്തത്. വൈ​റ​സ് ഭീ​ഷ​ണിയുള്ള എല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങളും സന്ദര്‍ശിക്കുകയും സുരക്ഷാ നടപടികള്‍ വിലയിരുത്തുകയും ചെയ്യുക എന്നതാണ് സംഘത്തിന്‍റെ ചുമതല.

കൂടാതെ, കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് രാജ്യത്ത് 24x7 Call centre (+91-11-23978046) സ്ഥാപിച്ചിട്ടുണ്ട്.