കൊറോണ: SSLC,പ്ലസ് 2 പരീക്ഷകള്‍ മാറ്റിവച്ചു!

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും. ഇതിന്‍റെ പശ്ചാത്തലത്തില്‍ SSLC, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാല പരീക്ഷകളും സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. 

Last Updated : Mar 20, 2020, 02:05 PM IST
കൊറോണ: SSLC,പ്ലസ് 2 പരീക്ഷകള്‍ മാറ്റിവച്ചു!

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും. ഇതിന്‍റെ പശ്ചാത്തലത്തില്‍ SSLC, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍വകലാശാല പരീക്ഷകളും സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനമായത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റമില്ല. കൊറോണ വൈറസ് സമൂഹ വ്യാപനത്തിന്‍റെ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ പരീക്ഷകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകാതെയിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.  പുതുക്കിയ പരീക്ഷാ പിന്നീടറിയിയിക്കും. 

അതേസമയം, ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇറ്റാലിയന്‍ പൗരനാണ് ഇന്ന് മരിച്ചത്. ഇയാള്‍ രാജസ്ഥാന്‍ ജയ്‌പ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

ഉത്തര്‍പ്രദേശിലും രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 200 കവിഞ്ഞു. ഉത്തര്‍പ്രദേശില്‍ മാത്രം 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

Trending News