കൊറോണ വൈറസ്;മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു,ആശങ്ക വേണ്ടെന്ന് വി മുരളീധരന്‍

സൗദി അറേബ്യയിലുള്ള മലയാളി നഴ്സുമാര്‍ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്സ് ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.രോഗബാധയുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പാക്കുന്നത് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്.

Last Updated : Jan 23, 2020, 08:34 PM IST
  • സൗദി അറേബ്യയിലെ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.
കൊറോണ വൈറസ്;മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു,ആശങ്ക വേണ്ടെന്ന് വി മുരളീധരന്‍

ന്യുഡല്‍ഹി:സൗദി അറേബ്യയിലുള്ള മലയാളി നഴ്സുമാര്‍ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായിക്കണ്ട് നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്സ് ജയശങ്കറിന് അയച്ച കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.രോഗബാധയുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും സംരക്ഷണവും ഉറപ്പാക്കുന്നത് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്.

സൗദി അറേബ്യയിലെ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. 

കൊറോണ വൈറസ് വിഷയത്തില്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ചൈനയില്‍ നിന്നും എത്തുന്നവരെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍  പറഞ്ഞു.

അതേസമയം ആശങ്കവേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.അല്‍ ഹയാത്ത് ആശുപത്രിയില്‍ ഇന്ത്യക്കാരായ നൂറിലധികം നഴ്സുമാരില്‍  വൈറസ് ബാധ സംശയിച്ചിരുന്നു. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.ഇതില്‍ ഒരു മലയാളി നഴ്സിന് വൈറസ് ബാധ സ്ഥിരീകരിച്ചതായും വൈറസ് ബാധ കണ്ടെത്തിയ നഴ്സിനെ അസീര്‍ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.

ഒരു ഇന്ത്യന്‍ നഴ്സിന് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും അഞ്ച് നഴ്സുമാര്‍ നിരീക്ഷണത്തിലായിരുന്നെങ്കിലും  പരിശോധനയില്‍ ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചില്ലെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Trending News