പകര്‍ച്ചവ്യാധി നിയമ ഭേദഗതി;അനുമതിയില്ലാതെ ധര്‍ണ്ണയും സമരവും പാടില്ല;മാസ്ക്ക് നിര്‍ബന്ധം!!

പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി.ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും 

Last Updated : Jul 5, 2020, 08:22 AM IST
പകര്‍ച്ചവ്യാധി നിയമ ഭേദഗതി;അനുമതിയില്ലാതെ ധര്‍ണ്ണയും സമരവും പാടില്ല;മാസ്ക്ക് നിര്‍ബന്ധം!!

തിരുവനന്തപുരം:പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി.ഇതനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും 
 മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്ക്(മുഖാവരണം) ധരിക്കണം.ഒരു വര്‍ഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറക്കുന്നത്‌ വരെയോ ആണ് ഇത് പാലിക്കേണ്ടത്.

രേഖാമൂലമുള്ള മുന്‍‌കൂര്‍ അനുമതിയില്ലാതെ ധര്‍ണ്ണ,സമരം,ഘോഷയാത്ര,സമ്മേളനം,മറ്റ് കൂടിച്ചേരലുകള്‍ എന്നിവ പാടില്ല,ഇത്തരം യോഗങ്ങള്‍ക്ക് പരമാവധി പത്ത് 
പേരില്‍ കൂടാന്‍ പാടില്ല,വിവാഹ ചടങ്ങുകള്‍ക്ക് ഒരേസമയം  പരമാവധി 50 പേര്‍,മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍,മുഖാവരണം,സാനിറ്റൈസര്‍,ആറടി അകലം 
എന്നിവ നിര്‍ബന്ധമാണ്.

Also Read:''വീട്ടിലിരുന്ന് ഡോക്ടറെ കാണാം''; പദ്ധതി വന്‍ വിജയം, ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത്

വാണിജ്യ സ്ഥാപനങ്ങളില്‍ ഒരു സമയത്ത് പരമാവധി 20 പേര്‍ മാത്രം,പൊതു സ്ഥലത്തോ റോഡിലോ ഫുട്ട്പാത്തിലോ തുപ്പരുത്,മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ 
പ്രദേശങ്ങളിലും നിന്ന് എത്തുന്നവര്‍ ഇ-ജാഗ്രതയില്‍ വിവരങ്ങള്‍ രേഖപെടുത്തണം,വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷ 
ലഭിക്കുകയും ചെയ്യും.ഇക്കാര്യവും പകര്‍ച്ചവ്യാധി നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.

Trending News