കൊറോണ വൈറസ്;സംസ്ഥാനത്ത് മദ്യ വില്‍പ്പന മുടങ്ങില്ല!

സംസ്ഥാനത്ത് ബീവറേജസ് വില്‍പ്പനശാലകള്‍ അടയ്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Last Updated : Mar 10, 2020, 08:09 PM IST
കൊറോണ വൈറസ്;സംസ്ഥാനത്ത് മദ്യ വില്‍പ്പന മുടങ്ങില്ല!

തിരുവനന്തപുരം:സംസ്ഥാനത്ത് ബീവറേജസ് വില്‍പ്പനശാലകള്‍ അടയ്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ബീവറേജസ് വില്‍പ്പനശാലകള്‍ അടച്ചിടുമെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വിശദമാക്കിയത്.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്  ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

പി.എസ്.സി മാര്‍ച്ച് 20 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ നിശ്ചയിച്ച തീയതികളില്‍ നടക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി.ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റെഡ് മാര്‍ച്ച് 14 ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിയാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

നോര്‍ക്കാ റൂട്സ് 2020 മാര്‍ച്ച് 12 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ അടക്കമുള്ള എല്ലാ കാര്യങ്ങളുമായി ബന്ധപെട്ട് എല്ലാ ജില്ലകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനവും സ്ക്രീനിങ്ങും മാറ്റിവെച്ചു.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.നേരത്തെ സംസ്ഥാനത്തെ  ബീവറേജസ് വില്‍പ്പനശാലകള്‍ അടച്ചിടുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദീകരണം നല്കിയത്.

More Stories

Trending News