സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു!

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Updated: Apr 9, 2020, 06:45 PM IST
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊറോണ വൈറസ്‌  ബാധ സ്ഥിരീകരിച്ചു!

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കണ്ണൂർ-4,കാസർഗോഡ്-4,മലപ്പുറം-2,കൊല്ലം-1,തിരുവനന്തപുരം-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

13 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് എന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 353 പേർക്ക് കോവിഡ് 19 (കൊറോണ വൈറസ്‌) ബാധ സ്ഥിരീകരിച്ചു.ഇതിൽ 258 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
 8 വിദേശികൾ രോഗമുക്തി നേടി ആശുപത്രി വിട്ടു. 24 മണിക്കൂറിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 158 പേരെയാണ്.
സംസ്ഥാനത്ത് ഇപ്പോൾ ആകെ നിരീക്ഷണത്തിലുള്ളത് 1, 36, 195 പേരാണ്. 
കാസർഗോഡ് നിന്ന് മംഗലാപുരത്തേക്ക് ചികിത്സക്ക് പോകാനാകാതെ വ്യാഴാഴ്ചയും ഒരാൾ മരണമടഞ്ഞു.
ഇത്തരം അടിയന്തര  സന്ദർഭങ്ങളിൽ ആവശ്യമായി വന്നാൽ ഇനി ആകാശമാർഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാളികേരം സംഭരിക്കുന്നതിനു നടപടി സ്വീകരിക്കും,ഈസ്റ്റർ,വിഷു ദിവസങ്ങളിൽ കടകളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കണം.
ബുക്ക്‌ സ്റ്റാളുകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഉത്സവ കാലമാണ്. ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അശ്രദ്ധ കാണിച്ചാൽ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴും നിലവിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.