Navakerala Survey: 20 കോടി അനുവദിച്ചതിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപയെന്നാണ് സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച കണക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയ്ക്ക് ചെലവായത് 13 കോടി രൂപ. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കണക്ക് സമർപ്പിച്ചു. 20 കോടി അനുവദിച്ചതിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപയെന്നാണ് സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച കണക്ക്. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപയും ചിലവായി. വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവിയിൽ അവ മെച്ചപ്പെടുത്താനുമെന്ന പേരിലാണ് സർക്കാർ സർവേ നടത്തിയത്.
സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ആവിഷ്കരിച്ച സർവ്വേയാണ് നവകേരള സർവേ. ഏകദേശം 95 ലക്ഷം വീടുകളിൽ നേരിട്ടെത്തി വിവരശേഖരണം നടത്താനായിരുന്നു സർവ്വേയിലൂടെ ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ അംഗങ്ങളും സാമൂഹ്യ സന്നദ്ധ സേനയിലെ വൊളന്റിയർമാരുമാണ് ഇതിനായി രംഗത്തിറങ്ങിയത്. ബജറ്റ് അനുമതിയില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരശേഖരണമാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി 2026 ഫെബ്രുവരിയിൽ സർവേ റദ്ദാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.