കാസർകോട്: മഞ്ചേശ്വരം കടമ്പാറിൽ ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്തിരുന്ന അജിത്ത് (35), സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേത (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയത്.
ദേർളക്കട്ടയിലെ ആശുപത്രിയിൽ വച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് ഇരുവരും മരിച്ചത്. തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിൽ എത്തിയ ശ്വേതയും അജിത്തും മൂന്ന് വസയുള്ള മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കി മടങ്ങിയിരുന്നു.
ഒരിടം വരെ പോകാൻ ഉണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞതാണ് മടങ്ങിയത്. തിരിച്ച് വീട്ടിൽ എത്തിയ ഇവർ വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. വീട്ടുമുറ്റത്ത് വീണ് കിടക്കുന്ന നിലയിലാണ് അയൽവാസികൾ വൈകുന്നേരത്തോടെ ഇവരെ കണ്ടത്.
ഉടനെ ഹൊസങ്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതിനാൽ പിന്നീട് ദേർളക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അജിത്ത് പുലർച്ചെ പന്ത്രണ്ടരയോടെയും ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്വേതയും മരിച്ചു.
ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക ബാധ്യതയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തു. ദമ്പതികളുടെ മരണത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









