Wild Elephant Attack: കണ്ണൂരിൽ വീണ്ടും കാട്ടാന ആക്രമണം; സ്കൂട്ടറിൽ പോയ ദമ്പതികൾക്ക് പരിക്കേറ്റു

Wild Elephant Attack: സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് ദമ്പതികള്‍ കാട്ടാനയുടെ മുന്നിൽ പെട്ടത്  

Written by - Zee Malayalam News Desk | Last Updated : Mar 1, 2025, 01:14 PM IST
  • ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കാട്ടാന തകർത്തു.
  • ദമ്പതികൾക്ക് പരിക്കേറ്റു.
  • കണ്ണൂർ ആറളം ഫാമിൽ പതിമൂന്നാം ബ്ലോക്കിൽ രാവിലെയാണ് സംഭവം
Wild Elephant Attack: കണ്ണൂരിൽ  വീണ്ടും കാട്ടാന ആക്രമണം; സ്കൂട്ടറിൽ പോയ ദമ്പതികൾക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂരിൽ വീണ്ടും കാട്ടാന ആക്രമണം. സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് ദമ്പതികള്‍ കാട്ടാനയുടെ മുന്നിൽ പെട്ടത്. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കാട്ടാന തകർത്തു. ദമ്പതികൾക്ക് പരിക്കേറ്റു. കണ്ണൂർ ആറളം ഫാമിൽ പതിമൂന്നാം ബ്ലോക്കിൽ രാവിലെയാണ് സംഭവം. ഇറങ്ങിയോടുന്നതിനിടെ വീണാണ് ഷിജു, ഭാര്യ അമ്പിളി എന്നിവർക്ക് പരിക്കേറ്റത്. ഇരുവരെയും പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add Zee News as a Preferred Source

ഒരാഴ്ച മുമ്പ് പതിമൂന്നാം ബ്ലോക്കിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും കാട്ടാനയുടെ ആക്രമണം. പുനരധിവാസ മേഖലയിൽ നിന്ന് ആനകളെ തുരത്തുന്ന ദൗത്യം വനം വകുപ്പ് തുടരുകയാണ്. പത്തൊമ്പത് ആനകളെ കാട്ടിലേക്ക് തുരത്തിയെന്നാണ് കണക്ക്. വന്യജീവി സങ്കേതത്തിലേക്ക് ആനകൾ കടക്കുന്ന വഴിയിലാണ് ഇന്ന് ദമ്പതികൾ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News