കോവിഡ് പ്രതിരോധം: സര്‍വ കക്ഷിയോഗം വിളിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍  സര്‍വകക്ഷിയോഗം വിളിച്ചു. ബുധനാഴ്ചയാണ് യോഗം നടക്കുക. 

Updated: May 23, 2020, 03:30 PM IST
കോവിഡ് പ്രതിരോധം: സര്‍വ കക്ഷിയോഗം വിളിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍  സര്‍വകക്ഷിയോഗം വിളിച്ചു. ബുധനാഴ്ചയാണ് യോഗം നടക്കുക. 

വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍  എംപിമാരു൦ എംഎല്‍എമാരു൦ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടക്കുക. കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറേറ്റുകളില്‍ നിന്നും പങ്കാളികളാകും.  

വിദേശരാജ്യങ്ങളില്‍നിന്നും ഒപ്പം ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി മലയാളികള്‍ കൂടുതലായി സംസ്ഥാനത്ത്  തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാനാണ് എംഎല്‍എമാരുടെയും സംസ്ഥാനത്തെ എംപിമാരുടെയും സംയുക്ത യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 കോവിഡ്‌  വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുന്‍പേ തന്നെ  ആവശ്യപ്പെട്ടിരുന്നു. യോഗം വിളിച്ചത് വളരെ വൈകിപ്പോയെന്നും യോഗത്തിന്‍റെ  തീയതിയെക്കുറിച്ച്‌ തങ്ങളുമായി ആലോചിച്ചില്ലെന്നും പ്രതിപക്ഷ൦ പറഞ്ഞു.  എങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍  യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.