ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചുവരികയാണ്. വിവിധ സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ ഉപ വകഭേദങ്ങൾ മൂലമാണ് രോഗികളുടെ എണ്ണം വർധിച്ച് വരുന്നത്. രാജ്യത്തെ ആകെയുള്ള കേസുകളുടെ എണ്ണം വലുതല്ലെങ്കിലും ഓരോ സംസ്ഥാനങ്ങളിലെയും കേസുകളുടെ കണക്കുകൾ ആശങ്ക സൃഷ്ടിക്കുന്നവയാണ്. അതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയാണ് ആരോഗ്യ മന്ത്രാലയം. ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണം.
സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണ്. 519 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ രോഗങ്ങളുള്ളവർ, ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ എല്ലാം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. എല്ലാ ജില്ലകളിലും പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മൂന്ന് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയിൽ 154 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ സജീവ കേസുകളുടെ എണ്ണം 210 ആയി. കല്യാൺ-ഡോംബിവ്‌ലി മേഖലയിൽ ഒരു വയോധികൻ കൊവിഡ് മൂലം മരിച്ചു. സംസ്ഥാനത്തെ ആദ്യത്തെ മരണമാണിത്. ഡൽഹിയിലും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുകയാണ്. ആകെ 104 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുനന്നത്. ആരോഗ്യ വകുപ്പ് പൂർണ്ണമായും സജ്ജമാണെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
കർണാടകയിൽ 36 പുതിയ കേസുകളോടെ ഇതുവരെ ആകെ 47 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ 83 സജീവ കേസുകളാണുള്ളത്. ഉത്തർപ്രദേശിൽ 15 സജീവ കേസുകളും പശ്ചിമ ബംഗാളിൽ നിലവിൽ 12 സജീവ കേസുകളുമാണുള്ളത്. തമിഴ്‌നാട്ടിൽ 69 സജീവ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അരുണാചൽ പ്രദേശിലും ആദ്യ കേസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









