Covid 19 Cases: ഈ മാസം മുന്നൂറിനടുത്ത് കേസുകൾ; കൊവിഡിൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്

273 കൊവിഡ് കേസുകളാണ് ഈ മാസം റിപ്പോർട്ട് ചെയ്തതെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : May 23, 2025, 07:33 PM IST
  • മെയ് മാസത്തിൽ ഇതുവരെ 273 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.
  • ഓരോ ജില്ലകളിലും നിരീക്ഷണം കർശനമാക്കണമെന്ന് ആരോ​ഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്.
Covid 19 Cases: ഈ മാസം മുന്നൂറിനടുത്ത് കേസുകൾ; കൊവിഡിൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു. മെയ് മാസത്തിൽ ഇതുവരെ 273 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. ഓരോ ജില്ലകളിലും നിരീക്ഷണം കർശനമാക്കണമെന്ന് ആരോ​ഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്. 

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണെന്നും ജാ​ഗ്രത വേണമെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് കഴി‍ഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ അവയക്ക് തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണെന്നും ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Also Read: Three Year Old Girl Murder Case: ‘പ്രതിയുടെ മുഖം കാണിക്കൂ’; മകളെ കൊന്ന അമ്മയുമായുള്ള തെളിവെടുപ്പിനിടെ ആക്രോശിച്ച് നാട്ടുകാർ

പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News