)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വൻ വർധന. പത്ത് ദിവസത്തിനിടെ രണ്ടിരട്ടി വര്‍ധനയാണ് കേസുകളിലുണ്ടായിരിക്കുന്നത്. ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവർക്ക് പരിശോധന കർശനമാക്കിയിരിക്കുകയാണ്. അതിനാൽ കേസുകൾ ഇനിയും ഉയരാനാണ് സാധ്യത. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകൾ ഉള്ളത് കേരളത്തിലാണ്.
മെയ് 1 വരെ 37 കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ മെയ് 26 ആയപ്പോഴേക്കും രോഗികളുടെ എണ്ണം 430ലേക്ക് ഉയർന്നു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 1416 സജീവ കേസുകളാണ് കേരളത്തിൽ നിലവിലുള്ളത്. കൊവിഡ് വ്യാപനം ഉണ്ടായ സമയത്തെ അതേ നിർദ്ദേശങ്ങൽ വീണ്ടും സംസ്ഥാനത്ത് കർശനമാക്കുകയാണ്. ഇന്നലെ വരെ കൊവിഡ് 9 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവർക്ക് ഇന്നലെ മുതൽ ആന്റിജന്‍ പരിശോധന തുടങ്ങി. ഇത് നെഗറ്റീവ് ആകുന്നവര്‍ക്ക് ആര് ടി പി സി ആര് പരിശോധനയും നടത്താനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്കും നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ്, ഇൻഫ്ളുവൻസ ബാധിതരെ പ്രത്യേക വാർഡിലായിരിക്കും പാർപ്പിക്കുക. ആശുപത്രികളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാക്കും. സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കാനും മാർഗ നിർദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.