പൊതുജനങ്ങൾ ആരോഗ്യ മന്ത്രാലയം നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം.

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിച്ച് വരികയാണ്. നിലവിൽ ഇന്ത്യയിൽ 1,010 സജീവ കൊവിഡ് കേസുകളുണ്ടെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഏറ്റവും അധികം രോഗികളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നാണ് റിപ്പോർട്ട്. ജനങ്ങൾ ജാഗ്രത തുടരണമെന്നും മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കേരളത്തിൽ 430 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 335 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് എണ്ണം 430ൽ എത്തിയത്. മഹാരാഷ്ട്രയിൽ 210 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയാണ് മൂന്നാമത്. 104 കൊവിഡ് കേസുകളാണ് ഡൽഹിയിൽ.
സിംഗപ്പൂർ, ചൈന, തായ്ലൻഡ്, ഹോങ്കോംഗ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ആദ്യം കൊവിഡ് കേസുകളുടെ വർധനയുണ്ടായത്. ഇതിന് ശേഷമാണ് ഇന്ത്യയിൽ കേസുകൾ ഉയരാൻ തുടങ്ങിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് കേസുകൾ വർധിക്കാൻ കാരണമെന്നാണ് ഐസിഎംആർ ഉദ്യോഗസ്ഥരും ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് കൺസോർഷ്യവും വ്യക്തമാക്കുന്നത്. ഒമിക്രോൺ ഉപ-വംശത്തിൽ പെട്ടവയാണ് പുതിയ വകഭേദങ്ങൾ. ഇവ വലിയ അപകടകാരികളല്ല എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.