സംസ്ഥാനത്ത് 1211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു!

സംസ്ഥാനത്ത് ഞായറാഴ്ച്ച   1,211 പേര്‍ക്ക് കൂടി  കോവിഡ്-19 സ്ഥിരീകരിച്ചു

Last Updated : Aug 9, 2020, 06:41 PM IST
  • സംസ്ഥാനത്ത് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
  • 970 പേര്‍ രോഗമുക്തി നേടി
  • 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി
  • 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
സംസ്ഥാനത്ത് 1211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു!

തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ച്ച   1,211 പേര്‍ക്ക് കൂടി  കോവിഡ്-19 സ്ഥിരീകരിച്ചു
970 പേര്‍ രോഗമുക്തി നേടി,ചികിത്സയിലുള്ളത് 12,347 പേരാണ്,
ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836 ആണ് 
ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉണ്ടായപ്പോള്‍  8 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു.
 ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും
മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കുംകൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കുംകോഴിക്കോട് ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കുംകാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും
എറണാകുളം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും,
വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും 
ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 
തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 145 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, 
കൊല്ലം ജില്ലയിലെ 88 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 49 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 28 പേര്‍ക്കും, വയനാട് ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 17 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 13 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.തൃശൂര്‍ ജില്ലയിലെ 5, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, തിരുവനന്തപുരം ജില്ലയിലെ 3, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ നിന്നുള്ള 138 പേരുടെയും, 
പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 116 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 109 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 101 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 80 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 43 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, 
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 11 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

also read;COVID-19: രാജ്യത്ത് റെക്കോര്‍ഡ്‌ പ്രതിദിന വര്‍ദ്ധനവ്‌, 24 മണിക്കൂറിനിടെ 65,410 പേര്‍ക്ക് രോഗബാധ
21,836 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിവിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, 
അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,37,683 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 
1193 പേരുടെ ഫലം വരാനുണ്ട് എന്നും ആരോഗ്യ മന്ത്രി  അറിയിച്ചു .

More Stories

Trending News