പി. കെ ശശിക്കെതിരെ സിപിഎം നടപടിക്ക്

അന്വേഷണം തീരുന്നതുവരെ സംഘടനാ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശശിക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

Last Updated : Sep 9, 2018, 03:09 PM IST
പി. കെ ശശിക്കെതിരെ സിപിഎം നടപടിക്ക്

പാലക്കാട്: എംഎല്‍എ പി. കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതിയില്‍ സിപിഎം നടപടിക്ക്. 

അന്വേഷണം തീരുന്നതുവരെ സംഘടനാ ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശശിക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

സിഐടിയു നേതൃത്വവും സമാന നിലപാടാണ് എടുത്തിരിക്കുന്നത്. സിഐടിയു ജില്ലാ പ്രസിഡന്റ് ചുമതലയില്‍ നിന്ന് ശശിയെ മാറ്റി നിര്‍ത്തും. അന്വേഷണം തീരുന്നത് വരെ വൈസ് പ്രസിഡന്റിനായിരിക്കും ചുമതല.

പീഡന പരാതിയിലുള്ള അന്വേഷണം വേഗത്തില്‍ തീര്‍ത്ത് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ വേഗത്തില്‍ രേഖപ്പെടുത്തും.

സംഭവത്തില്‍ പാലക്കാട് ജില്ലാ നേതൃത്വത്തിന് നോട്ടകുറവുണ്ടായി എന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചു വരുത്തിയിരുന്നു.

Trending News