കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച് അറസ്റ്റിലായ കൗണ്‍സിലര്‍ പിപി രാജേഷിനെ പുറത്താക്കി സിപിഎം. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമായിരുന്നു രാജേഷ്. പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചുവെന്ന് കാണിച്ചാണ് രാജേഷിനെതിരെ നടപടിയെടുത്തതെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. 77 കാരിയായ ജാനകിയുടെ മാലയാണ് മോഷണം പോയത്. ജാനകി മീൻ വെട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജേഷ് ഇവരുടെ മാല പൊട്ടിച്ചെടുത്തത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നുവെന്ന് ജാനകി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വാഹനം തിരിച്ചറിഞ്ഞു. അതിൽ നിന്ന് നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷിലേക്ക് അന്വേഷണം എത്തുകയായിരുന്നു. രാജേഷ് കുറ്റം സമ്മതിച്ചതായി കൂത്തുപറമ്പ് പൊലീസ് അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









