PK Sasi: പികെ ശശിയോട് കടക്ക് പുറത്ത്; പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഎം

PK Sasi Expelled from CPM: വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് പാർട്ടിയുടെ നടപടി

Written by - Vishnupriya S | Last Updated : Mar 5, 2026, 01:59 PM IST
  • ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്
  • ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവൻഷനിൽ ശശി നടത്തിയത്
PK Sasi: പികെ ശശിയോട് കടക്ക് പുറത്ത്; പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഎം

പികെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഎം. വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെയാണ് പാർട്ടിയുടെ നടപടി. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വിവരം പുറത്തുവന്നത്.

Add Zee News as a Preferred Source

ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവൻഷനിൽ ശശി നടത്തിയത്. ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവൻഷനാണെന്നും ശശി പറഞ്ഞു.

ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നതെന്നും ഞങ്ങൾ നിർബന്ധിതരായതാണെന്നും ആ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നുവെന്നും ശശി പറഞ്ഞു. പാലക്കാട് ജില്ലയിൽ സിപിഎം നേതാക്കൾ അഴിമതി നടത്തിയെന്നും ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് ശശി ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News