എംഎല്‍എ ഇടഞ്ഞത് ഡിവൈഎഫ്ഐയുമായി;പഴി മാധ്യമ പ്രവര്‍ത്തകര്‍ക്ക്;പ്രതിഷേധം ശക്തം!

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതില്‍  യു. പ്രതിഭ എം.എല്‍.എ ന്യായീകരണവുമായി രംഗത്ത്.

Last Updated : Apr 5, 2020, 06:08 AM IST
എംഎല്‍എ ഇടഞ്ഞത് ഡിവൈഎഫ്ഐയുമായി;പഴി മാധ്യമ പ്രവര്‍ത്തകര്‍ക്ക്;പ്രതിഷേധം ശക്തം!

ആലപ്പുഴ:മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതില്‍  യു. പ്രതിഭ എം.എല്‍.എ ന്യായീകരണവുമായി രംഗത്ത്.

എല്ലാ മാധ്യമപ്രവര്‍ത്തകരേയും ഉദ്ദേശിച്ചല്ല താന്‍ പറഞ്ഞതെന്ന് പ്രതിഭ വിശദീകരിച്ചു.എന്നാല്‍ എംഎല്‍എ യുടെ പരാമര്‍ശത്തില്‍  പ്രതിപക്ഷ പാര്‍ട്ടികളുടെ 
നേതാക്കള്‍,മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍, തുടങ്ങിയവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എ വിശദീകരണവുമായി എത്തിയത്. 
മാധ്യമപ്രവര്‍ത്തകര്‍ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിലും നല്ലതെന്നായിരുന്നു യു. പ്രതിഭ ഫേസ്ബുക്ക് ലൈവില്‍‌ പറഞ്ഞത്.

 
ഇത് വലിയ ചര്‍ച്ചയായായിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പുമായി എം.എല്‍.എ എത്തിയത്. 
എന്നാല്‍ തന്‍റെ പ്രയോഗം തെറ്റാണെന്നോ, അത് പിന്‍വലിക്കുന്നുവെന്നോ എം.എല്‍.എ കുറിപ്പിലൊരിടത്തും പറയുന്നതുമില്ല.

കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തെച്ചൊല്ലിഡി.വൈ.എഫ്.ഐയും യു. പ്രതിഭയും തമ്മിലുള്ള പോര് പുറത്തുവന്നതിന് പിന്നാലെയാണ് 
മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച് യു. പ്രതിഭ രംഗത്തുവന്നത്. 
പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാതെ പ്രതിഭ എം.എല്‍.എ ഓഫീസ് പൂട്ടി വീട്ടിലിരിക്കുകയാണെന്നാണ് ഡി.വൈ.എഫ്.ഐ നേതാക്കളുടെ പരാതി.

സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരോട് സി.പി.എം ജില്ലാനേതൃത്വം വിശദീകരണം തേടിയിരുന്നു. 
നവമാധ്യമങ്ങൾ വഴിയാണ് നേതാക്കൾ വിമർശനം ഉന്നയിച്ചത്.ഇക്കാര്യം വാര്‍ത്തയാവുകയും ചെയ്തു.
 ഇതിനുപിന്നാലെയായിരുന്നു സി.പി.എം എം.എല്‍.എ വനിതമാധ്യമപ്രവര്‍ത്തകരെയടക്കം ആക്ഷേപിച്ച് രംഗത്ത് വന്നത്.

 Also Read:ആ വിഷ സര്‍പ്പങ്ങള്‍ കൊടിയ വിഷം ചീറ്റട്ടെ;വിമര്‍ശകര്‍ക്ക് പ്രതിഭ എംഎല്‍എ യുടെ മറുപടി!

അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഭ നടത്തിയ പദപ്രയോഗം തെറ്റാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു. 
പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് പ്രതിഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും 
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പദപ്രയോഗം ശരിയായില്ലെന്നും നാസര്‍ വ്യക്തമാക്കി.

Trending News