സി.പി.എം നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന്: മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ ഇന്നറിയാം

സി.പി.ഐയും കഴിഞ്ഞ വട്ടം പോലെ തന്നെ നാല് മന്ത്രി സ്ഥാനം ചോദിക്കാൻ സാധ്യതയുണ്ട്.

Written by - Zee Hindustan Malayalam Desk | Last Updated : May 4, 2021, 09:06 AM IST
  • കേരള കോൺഗ്രസ്സ്(എം.) ഉം മന്ത്രി സ്ഥാനം ചോദിച്ചേക്കാം
  • എൻ.സിപ്പിക്കും മന്ത്രി സ്ഥാനം കൊടുക്കുമെങ്കിൽ ഏതാണ്ട് കണക്ക് പഴയതു പോലെ തന്നെയാവും.
  • എന്നാൽ ഒരു പ്രതിനിധി മാത്രമുള്ള കക്ഷികളിൽ നിന്നും മന്ത്രിമാർ വേണ്ട എന്ന് എൽ.ഡി.എഫ് തീരുമാനിച്ചാൽ അവിടെയും വീണ്ടും മാറ്റങ്ങളുണ്ടായിരിക്കും.
  • വനിതാ പ്രാതിനിധ്യം കൂടി ചർച്ചയിലേക്ക് എത്തുമെന്നതിൽ സംശയമില്ല
സി.പി.എം നിർണ്ണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന്: മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ ഇന്നറിയാം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ (Kerala Assembly Election 2021) മിന്നുന്ന വിജയത്തിന് ശേഷം മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യാൻ സംസ്ഥാനത്ത് ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. മന്ത്രി സ്ഥാനങ്ങളിൽ തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിന് സാധിക്കില്ലെങ്കിലും മുതിർന്ന് നേതാക്കളുടെ അടക്കം മന്ത്രി സ്ഥാനങ്ങളിൽ ഏതാണ്ട് തീരുമാനമാകും.

എം.വി ഗോവിന്ദൻ മാസ്റ്റർ,കെ.കെ ഷൈലജ,കെ.രാധാകൃഷ്ണൻ,എം.എം മണി,ടി.പി രാമകൃഷ്ണൻ തുടങ്ങിയ നേതാക്കൾ ഏതാണ്ട് മന്ത്രി സ്ഥാനം ഉറപ്പിച്ചതാണ്. കൂടാതെ കെ.എൻ ബാലഗോപാൽ,പി.രാജീവ്,എം.ബി രാജേഷ് തുടങ്ങിയവരുടെ നിരയും മന്ത്രി സ്ഥാനത്തേക്കുണ്ട്. സി.പി.ഐയും കഴിഞ്ഞ വട്ടം പോലെ തന്നെ നാല് മന്ത്രി സ്ഥാനം ചോദിക്കാൻ സാധ്യതയുണ്ട്.

ALSO READ: വി.ഡി സതീശനും,കെ സുധാകരനും വരുമോ? കോൺഗ്രസ്സിനെ രക്ഷിക്കാൻ

കേരള കോൺഗ്രസ്സ്(എം.) ഉം മന്ത്രി സ്ഥാനം ചോദിച്ചേക്കാം,എൻ.സിപ്പിക്കും (Ncp) മന്ത്രി സ്ഥാനം കൊടുക്കുമെങ്കിൽ ഏതാണ്ട് കണക്ക് പഴയതു പോലെ തന്നെയാവും. എന്നാൽ ഒരു പ്രതിനിധി മാത്രമുള്ള കക്ഷികളിൽ നിന്നും മന്ത്രിമാർ വേണ്ട എന്ന് എൽ.ഡി.എഫ് തീരുമാനിച്ചാൽ അവിടെയും വീണ്ടും മാറ്റങ്ങളുണ്ടായിരിക്കും.

വനിതാ പ്രാതിനിധ്യം കൂടി ചർച്ചയിലേക്ക് എത്തുമെന്നതിൽ സംശയമില്ല അങ്ങിനെയെങ്കിൽ വീണ ജോർജ്ജ്,ആർ.ബിന്ദു,കാനത്തിൽ ജമീല തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുമെന്നതിൽ സംശമില്ല.

ALSO READ: Kerala Assembly Election 2021 Result Live: ക്യാപ്റ്റൻ നയിച്ചു, കേരളം ചുവന്നു... ഇടതിന് തുടർഭരണം

ഏതായാലും പിണറായിയുടെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നേരത്തെ തന്നെ ഉണ്ടെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിക്ക വശം വദരായി നിൽക്കുന്ന ഒരു ടീം തന്നെയായിരിക്കും ഇത്തവണ മന്ത്രി സഭയിലെന്നതിൽ സംശയമില്ല.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

More Stories

Trending News