CPM: പത്മകുമാറിനെതിരെ നടപടി; പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തില്ല, ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനും ധാരണ

A Padmakumar: എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം.

Written by - Zee Malayalam News Desk | Last Updated : Mar 16, 2025, 10:50 PM IST
  • ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ ധാരണ
  • ഇരുപത്തിനാലാം പാർട്ടി കോൺ​ഗ്രസിന് ശേഷമാകും നടപടി സ്വീകരിക്കുക
CPM: പത്മകുമാറിനെതിരെ നടപടി; പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തില്ല, ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനും ധാരണ

പത്തനംതിട്ട: സിപിഎം നേതാവ് എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം. സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെതിരെ പരസ്യപ്രതികരണങ്ങൾ നടത്തിയ സംഭവത്തിലാണ് നടപടി. ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ ധാരണ.

പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തില്ലെന്ന കാര്യം ഉറപ്പായി. ഇരുപത്തിനാലാം പാർട്ടി കോൺ​ഗ്രസിന് ശേഷമാകും നടപടി സ്വീകരിക്കുക. ചെന്നൈയിലാണ് പാർട്ടി കോൺ​ഗ്രസ് നടക്കുന്നത്. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.

കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് പിന്നാലെയാണ് പത്മകുമാർ അതൃപ്തി അറിയിച്ച് പരസ്യപ്രസ്താവനയുമായി രം​ഗത്തെത്തിയത്. ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തതിൽ പത്മകുമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും സംഘടനാ പ്രവർത്തനം നടത്തുന്നവരെ പാർട്ടിയുടെ മേൽഘടകങ്ങളിലേക്ക് പരി​ഗണിക്കണമെന്നും പത്മകുമാർ ആവർത്തിച്ചു. പാർലമെന്ററി രം​ഗത്ത് പരിചയമുള്ളവരെ മാത്രമല്ല, സംഘടനാ രം​ഗത്ത് പ്രവർത്തിക്കുന്നവരെയും കമ്മിറ്റികളിലേക്ക് പരി​ഗണിക്കണമെന്നായിരുന്നു പത്മകുമാറിന്റെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News