കാസര്‍ഗോഡ് ഇരട്ടകൊലപാതകം; 'സിപിഎം ടെറര്‍' ഹാഷ്ടാഗ് പ്രതിഷേധം വ്യാപകം

ഏ​റ്റ​വും കൂ​ടു​ത​ല്‍​ പേ൪ ഈ ഹാഷ്ടാഗില്‍ ട്വീ​റ്റ് ചെ​യ്തതോടെ ട്വിറ്ററിലെ ട്രെന്‍ഡിംഗ് ടോപ്പിയ്ക്കായി 'സി​പി​എം ടെ​റ൪' മാറിയിരിക്കുകയാണ്.  

Last Updated : Feb 18, 2019, 01:18 PM IST
 കാസര്‍ഗോഡ് ഇരട്ടകൊലപാതകം; 'സിപിഎം ടെറര്‍' ഹാഷ്ടാഗ് പ്രതിഷേധം വ്യാപകം

കോ​ട്ട​യം: കാ​സ​ര്‍​ഗോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ച​ സംഭവത്തിന് പിന്നാലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സി​പി​എ​മ്മി​നെ​തിരെ വ്യാ​പ​ക പ്ര​തി​ഷേ​ധം.

"സി​പി​എം ടെ​റ​ര്‍' എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​ണ് ട്വി​റ്റ​റ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സിപിഎമ്മിനെതിരെ പ്രതിഷേധം വ്യാപകമായി തുടരുന്നത്. 

ഏ​റ്റ​വും കൂ​ടു​ത​ല്‍​ പേ൪ ഈ ഹാഷ്ടാഗില്‍ ട്വീ​റ്റ് ചെ​യ്തതോടെ ട്വിറ്ററിലെ ട്രെന്‍ഡിംഗ് ടോപ്പിയ്ക്കായി 'സി​പി​എം ടെ​റ൪' മാറിയിരിക്കുകയാണ്.  

കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത് (27), കിച്ചു എന്ന കൃപേഷ് (21) എന്നിവരാണ് ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട് കൂരാങ്കര റോഡില്‍ കൊല്ലപ്പെട്ടത്. 

ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്‍റെ വീട്ടിലേക്ക് പോകുന്ന വഴിയ്ക്കാണ് ഇരുവരും കൊല്ലപ്പെട്ടത്. വീടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു. 

കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ഈ റോഡിലൂടെ പോയവരാണ് റോഡരികില്‍ രക്തം വാര്‍ന്നു കിടക്കുന്ന ശരത്തിനെ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. 

സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശരത്ത് കൂരാങ്കരയിലെ സത്യാനാരായണന്‍റെ മകനാണ്. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്‍റാണ്. 

പെയിന്‍റിംഗ് തൊഴിലാളി കൃഷ്ണന്‍റെയും ബാലാമണിയുടെയും മകനാണ് കൃപേഷ്. 

സിപിഐഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ മര്‍ദിച്ച സംഭവത്തില്‍ റിമാന്‍ഡ് തടവില്‍ കഴിഞ്ഞിരുന്ന ശരത് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
 

Trending News