Crime News: ഉത്സവഘോഷയാത്രയ്ക്കിടെ വാക്കേറ്റം; തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു, അക്രമിക്കും പരിക്ക്

Thiruvananthapuram News: ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 5, 2025, 07:53 AM IST
  • ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം
  • അരങ്കമുകൾ സ്വദേശി രാഹുലിനാണ് കുത്തേറ്റത്
Crime News: ഉത്സവഘോഷയാത്രയ്ക്കിടെ വാക്കേറ്റം; തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു, അക്രമിക്കും പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര രാമപുരത്ത് യുവാവിന് കുത്തേറ്റു. അരങ്കമുകൾ സ്വദേശി രാഹുലിനാണ് കുത്തേറ്റത്. ഇയാളെ ആക്രമിച്ച പുന്നയ്ക്കാട് ബിനുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും രാഹുൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Add Zee News as a Preferred Source

ലഹരി ഉപയോ​ഗവും വിൽപ്പനയും വ‍ർധിക്കുന്നു; തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പോലീസ് റെയ്ഡ്

ലഹരി ഉപയോഗത്തിനെതിരെ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയ കളിലും പോലീസിന്റെ വ്യാപക റെയ്ഡ്. 
സെന്റ് ആഡ്റൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ പുതുക്കുറിച്ചി, മരിയനാട്, അഞ്ചുതെങ്, മാമ്പള്ളി, അരിവാളം, റാത്തിക്കൽ, വെറ്റകട തുടങ്ങിയ ഫിഷ് ലാൻഡിംഗ് സെന്ററുകളും പെരുമാതുറ, താഴംപ്പള്ളി ഹാർബറും പരിശോധിച്ചു.

പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ദീൻ (26) നിന്നും ലഹരി മരുന്ന് പിടികൂടി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡോഗ്സ്കോഡിന്റെ സഹായത്തോടുകൂടിയായിരുന്നു തിരച്ചിൽ തുടങ്ങിയത്. വെളുപ്പിന് തുടങ്ങിയ മിന്നൽ പരിശോധനയ്ക്ക് റൂറൽ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രദീപ്‌ കുമാർ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.

അഞ്ചുതെങ് കോസ്റ്റൽ, അഞ്ചുതെങ്, കഠിനംകുളം, വർക്കല, അയിരൂർ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ, എസ്ഐമാർ, ആറ്റിങ്ങൽ, വർക്കല സബ്ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ, ഡാൻസാഫ് ഉദ്യോഗസ്ഥർ, ഡോഗ് സ്‌ക്വാഡ്, മറൈൻ എൻഫോസ്‌മെന്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. തീരദേശങ്ങളിൽ ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News