തിരുവനന്തപുരം: കല്ലമ്പലത്ത് ക്ഷേത്രോത്സവം അലങ്കോലപ്പെടുത്താൻ നാടൻ ബോംബുമായി എത്തിയ മൂന്നംഗ ഗുണ്ടാ സംഘം അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ടകളായ വാള ബിജുവും സംഘവുമാണ് പോലീസിന്റെ പിടിയിലായത്. പുല്ലൂമുക്ക് ക്ഷേത്ര പരിസരത്ത് നിന്നാണ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ വാള ബിജു, പ്രശാന്ത്, ജ്യോതിഷ് എന്നിവരാണ് പിടിയിലായത്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
കല്ലമ്പലം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രിമിനൽ സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും നാടൻ ബോംബും പിടിച്ചെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









