ഉത്ര വധം, സൂരജിൻ്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തേക്കും

Uthra കൊലക്കേസിൽ സൂരജിൻ്റെ അച്ഛൻ്റെ അറസ്റ്റിനുപിന്നാലെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇന്നലെ രാത്രി 8 മണിയോടെ ക്രൈംബ്രാഞ്ച് സൂരജിൻ്റെ വീട്ടിലെത്തുകയും ഉത്രയുടെ 38 പവനുള്ള ആഭരണങ്ങൾ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ വച്ച് കണ്ടെത്തുകയും ചെയ്തത്. 

Last Updated : Jun 2, 2020, 11:02 AM IST
ഉത്ര വധം, സൂരജിൻ്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്‌തേക്കും

Uthra കൊലക്കേസിൽ സൂരജിൻ്റെ അച്ഛൻ്റെ അറസ്റ്റിനുപിന്നാലെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇന്നലെ രാത്രി 8 മണിയോടെ ക്രൈംബ്രാഞ്ച് സൂരജിൻ്റെ വീട്ടിലെത്തുകയും ഉത്രയുടെ 38 പവനുള്ള ആഭരണങ്ങൾ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ വച്ച് കണ്ടെത്തുകയും ചെയ്തത്. രണ്ട് പൊതികളിലായാണ് സ്വർണം കുഴിച്ചിട്ടിരുന്നത്. തുടർന്ന് സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

സൂരജിനെ ചോദ്യം ചെയ്തതിൽ അച്ഛനും സംഭവത്തിൽ പങ്കുണ്ടെന്ന സൂചന ലഭിച്ചതിനാലാണ് അന്വേഷണം സുരേന്ദ്രനിലെത്തിയത്. ഉത്രയുടെ സ്വർണം കുഴിച്ചിട്ടതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സുരേന്ദ്രൻ  നൽകിയെന്നാണ് സൂചന. 

Also Read: ഉത്രയുടെ ആഭരണങ്ങള്‍ കണ്ടെടുത്തു‍; സൂജരിന്‍റെ പിതാവ് അറസ്റ്റില്‍!!

കൊലപാതകത്തിലെ ഗൂഢാലോചനയിലും സ്വർണം ഒളിപ്പിക്കുന്നതിലും ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിലും സൂരജിൻ്റെ വീട്ടുകാരും കൂട്ടുനിന്നുവെന്ന പരാതി ശരിവയ്ക്കുന്നതിലേക്കാണ് അന്വേഷണം നീളുന്നത്. സൂരജിൻ്റെ അമ്മ രേണുകയും സഹോദരി സൂര്യയും ഇന്ന്  ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. ഇവർക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റുണ്ടാക്കാനാണ് സാധ്യത.

More Stories

Trending News