CSR Fund Scam: പാതി വില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണൻ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

നെടുങ്കണ്ടം കോടതിയാണ് പാതി വില തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വിട്ടത്.  

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 04:30 PM IST
  • ഇടുക്കി വണ്ടൻമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുങ്കണ്ടം കോടതിയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
  • എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവും മഹിളാ കോൺഗ്രസ് നേതാവും മുൻ കുമളി പഞ്ചായത്ത് പ്രസിഡൻ്റുമായ ഷീബ സുരേഷിനെതിരെ വണ്ടൻമേട് പോലീസിൽ സീഡ് കോർഡിനേറ്റർമാർ പരാതി നൽകിയിരുന്നു.
  • മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
CSR Fund Scam: പാതി വില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണൻ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

ഇടുക്കി: പാതി വില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഇടുക്കി വണ്ടൻമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുങ്കണ്ടം കോടതിയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവും മഹിളാ കോൺഗ്രസ് നേതാവും മുൻ കുമളി പഞ്ചായത്ത് പ്രസിഡൻ്റുമായ ഷീബ സുരേഷിനെതിരെ വണ്ടൻമേട് പോലീസിൽ സീഡ് കോർഡിനേറ്റർമാർ പരാതി നൽകിയിരുന്നു. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 

Add Zee News as a Preferred Source

അനന്തു കൃഷ്ണൻ്റെ നേതൃത്വത്തിൽ തൊടുപുഴ കോളപ്രയിൽ പ്രവർത്തിച്ചിരുന്ന സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസേർച്ച് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ചെയർപേഴ്സൺ കൂടിയാണ് ഷീബ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളുടെ ചുമതല ഷീബ സുരേഷിന് ഉണ്ടായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇ.ഡിയും ഷീബയുടെ കുമളിയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

Also Read: Attukal Pongala 2025: 'ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല'; ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്, ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം

 

ഇടുക്കിയിൽ ഇതുവരെ 22 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനന്തുവിൻ്റെ പേരിലുളള ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട്  ക്രൈംബ്രാ‍ഞ്ച് സംഘം മൂവാറ്റുപുഴ കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News