മലപ്പുറ൦ ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് പിന്നാലെ  മലപ്പുറത്തും നിരോധനാജ്ഞ നീട്ടി. ഏപ്രില്‍ 14 വരെ നീട്ടി

Last Updated : Mar 31, 2020, 06:48 PM IST
മലപ്പുറ൦ ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി

മലപ്പുറം: കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് പിന്നാലെ  മലപ്പുറത്തും നിരോധനാജ്ഞ നീട്ടി. ഏപ്രില്‍ 14 വരെ നീട്ടി

മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (CRPC) സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടിക്കൊണ്ട് ഉത്തരവായി.

മുന്‍പ് മാര്‍ച്ച്‌ 31 അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ രാജ്യ വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച Lock down  നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘിപ്പിച്ചത്.

നിരോധനാജ്ഞ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ 5 പേരിൽ കൂടുതൽ ഒരുമിച്ച് നിൽക്കുന്നത് നിയമവിരുദ്ധമാണ്. ‌

അതേസമയം, നിലമ്പൂർ എടക്കരയിൽ കൊറോണ സംശയത്തെ തുടർന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു. മൂത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് (58) ആണ് മരിച്ചത്. ഇദ്ദേഹം മുംബൈയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.

അവിടെ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് 15 ദിവസം മുന്‍പാണ് ചികിത്സക്കായി നാട്ടിലെത്തിയത്. മറ്റ് സംസ്ഥാനത്ത് നിന്നും എത്തിയ ആളെന്ന നിലയില്‍ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 

ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. അതേസമയം, കോവിഡ് പരിശോധനയുടെ ഫലം ലഭിച്ചിട്ടില്ല. ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ നടപടിയുണ്ടാകുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

More Stories

Trending News