സംസ്ഥാനത്തെ മയക്കുമരുന്ന് -സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങള്‍;ഡിജിപിക്ക് കസ്റ്റംസ് നോട്ടീസയക്കും!

സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നെന്ന ഡിജിപിയുടെ 

Last Updated : Jul 25, 2020, 06:03 AM IST
സംസ്ഥാനത്തെ മയക്കുമരുന്ന് -സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങള്‍;ഡിജിപിക്ക് കസ്റ്റംസ് നോട്ടീസയക്കും!

തിരുവനന്തപുരം:സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിരുന്നെന്ന ഡിജിപിയുടെ 
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി,
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡിജിപി ലോക്നാഥ്‌ ബെഹ്റ ഇക്കാര്യം പറഞ്ഞത്,ഇത് കണക്കിലെടുത്ത് കസ്റ്റംസ് അദ്ധേഹത്തിന് നോട്ടീസ് അയക്കും.
ബെഹ്റ അഭിമുഖത്തില്‍ നടത്തിയ അവകാശ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും നല്കണമെന്ന് അവശ്യപെട്ട് കസ്റ്റംസ് നിയമം 
151ാം വകുപ്പ് പ്രകാരമാണ് നോട്ടീസ് അയക്കുക.
എന്‍ഐഎ യ്ക്ക് വിവരങ്ങള്‍ നല്‍കിയെന്നാണ് ഡിജിപി അഭിമുഖത്തില്‍ പറഞ്ഞത്, ഈ വിവരങ്ങള്‍ തങ്ങള്‍ക്ക് നല്‍കാനും അദ്ധേഹം ബാധ്യസ്ഥാനാണെന്ന 
നിലപാടാണ് കസ്റ്റംസിനുള്ളത്.

Also Read:ശിവശങ്കറിന് കുരുക്ക് മുറുകുന്നു;അറസ്റ്റ് തിങ്കളാഴ്ച..?
ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു മുന്‍ എംപിയും ഇതേകാര്യം ചാനലില്‍ പറഞ്ഞിരുന്നു.ഈ മുന്‍ എംപിക്ക് നോട്ടീസ് അയക്കുമോ എന്ന് വ്യക്തമല്ല,
എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് എംപി ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല,അതുകൊണ്ട് തന്നെ ആവശ്യമെങ്കില്‍ മുന്‍ എംപിയില്‍ നിന്നും വിവരം ശേഖരിക്കാവുന്നതാണ്‌.
അതേസമയം സംസ്ഥാന പോലീസില്‍ നിന്ന് കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് സിഐഎസ്എഫ് രേഖാമൂലം 
വ്യക്തമാക്കിയിട്ടുണ്ട്,എന്തായാലും ഈ വിഷയത്തില്‍ ഡിജിപിക്ക് കസ്റ്റംസ് നല്‍കുന്ന നോട്ടീസിന് മറുപടിയായി  അദ്ധേഹം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ 
വിവരത്തെകുറിച്ചും ആ വിവരങ്ങള്‍ എന്ത് കൊണ്ട് കസ്റ്റംസിന് നല്‍കിയില്ല എന്നും വിവരിക്കേണ്ടി വരും.

Trending News