close

News WrapGet Handpicked Stories from our editors directly to your mailbox

യാത്രക്കാരന്‍റെ ബാഗില്‍നിന്നും 6 തോക്കുകള്‍ പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 6 തോക്കുകള്‍ പിടികൂടി.

Sheeba George | Updated: Nov 8, 2019, 06:25 PM IST
യാത്രക്കാരന്‍റെ ബാഗില്‍നിന്നും 6 തോക്കുകള്‍ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 6 തോക്കുകള്‍ പിടികൂടി.

ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരന്‍റെ ബാഗില്‍ നിന്നാണ് കസ്റ്റംസ് പരിശോധനയില്‍ തോക്കുകള്‍ കണ്ടെടുത്തത്. വെള്ളിയാഴ‍്‍ച പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത്. തോക്ക് പല ഭാഗങ്ങളാക്കിയാണ് ബാഗില്‍ ഒളിപ്പിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ഇവ എയര്‍ ഗണ്ണുകള്‍ ആണെന്നും പാലക്കാട്ടെ ഒരു റൈഫിള്‍ ക്ലബിലേയ്ക്കാണ് ഇത്രയധികം തോക്കുകള്‍ കൊണ്ടുവന്നതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.

പിടിയിലായ യാത്രക്കാരന്‍ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നേരത്തെയും ഇത്തരത്തില്‍ തോക്കുകള്‍ കടത്തിയിട്ടുണ്ടോയെന്ന് അന്വേഷണത്തിലാണ് പോലീസ്. 

തമിഴ്‍നാട്ടിലെ മധുര വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം യാത്രക്കാരുടെ ബാഗുകളില്‍ നിന്നായി 23 തോക്കുകള്‍ പിടികൂടിയിരുന്നു. മൂന്ന് യാത്രക്കാരുടെ ബാഗുകളില്‍ നിന്നാണ് 17 ലക്ഷത്തോളം രൂപ വിലമതിക്കുന്ന തോക്കുകള്‍ കണ്ടെത്തിയത്. അതേസമയം, മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരം തോക്കുകളായിരുന്നു അവ.